Latest News

'എല്ലാ മുഖങ്ങളിലും സന്തോഷം, നിറഞ്ഞ ചിരി..', ആര്‍ത്തുവിളിച്ചും കയ്യടിച്ചും വിദ്യാര്‍ഥികള്‍; ജോര്‍ജുകുട്ടിയായി സ്‌കൂളിലെത്തിയ മോഹന്‍ലാലിനെ വരവേറ്റ് കുരുന്നുകള്‍; വൈറലായി വീഡിയോ 

Malayalilife
 'എല്ലാ മുഖങ്ങളിലും സന്തോഷം, നിറഞ്ഞ ചിരി..', ആര്‍ത്തുവിളിച്ചും കയ്യടിച്ചും വിദ്യാര്‍ഥികള്‍; ജോര്‍ജുകുട്ടിയായി സ്‌കൂളിലെത്തിയ മോഹന്‍ലാലിനെ വരവേറ്റ് കുരുന്നുകള്‍; വൈറലായി വീഡിയോ 

'ദൃശ്യം' സിനിമയിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ലുക്കില്‍ തൃപ്പൂണിത്തറയിലെ ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച മോഹന്‍ലാലിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറല്‍. വിദ്യാര്‍ത്ഥികള്‍ ആവേശഭരിതരാകുകയും നിറഞ്ഞ കൈയ്യടികളോടെയും ആര്‍പ്പുവിളികളോടെയും താരത്തെ സ്വീകരിക്കുകയുമായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ഈ ഹൃദ്യമായ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ പങ്കുവെച്ചത്. 

വീഡിയോയില്‍, തന്നെ കാണാനായി ഓടിയെത്തുന്ന വിദ്യാര്‍ത്ഥികളെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതും കാണാം. കുട്ടികളുടെ മുഖങ്ങളിലെ സന്തോഷവും നിറഞ്ഞ ചിരിയും ഈ കൂടിക്കാഴ്ചയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിലൊരാള്‍ 'ലാലേട്ടാ' എന്ന് വിളിക്കുന്ന ശബ്ദവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കുട്ടികളുടെ സന്തോഷം കണ്ട് സന്തോഷം പ്രകടിപ്പിക്കുന്നതായും, മോഹന്‍ലാല്‍ എല്ലാ തലമുറകളുടെയും നായകനാണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. 'ദൃശ്യം 3' യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ ഈ സ്‌കൂള്‍ സന്ദര്‍ശനം. 'ദൃശ്യം' മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

mohanlals viral video in school

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES