Latest News

മെയ് ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്; പക്ഷേ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി; ഒത്തുപോകില്ലെന്ന് മനസിലായതോടെ പിരിഞ്ഞു; പ്രണയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് അവകാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ

Malayalilife
മെയ് ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്; പക്ഷേ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി; ഒത്തുപോകില്ലെന്ന് മനസിലായതോടെ പിരിഞ്ഞു; പ്രണയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് അവകാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ

വതാരകനായും യൂട്യൂബ് വ്‌ലോഗറായും മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു കാര്‍ത്തിക് സൂര്യയുടെ വിവാഹ വാര്‍ത്ത.പെണ്ണ് കാണല്‍ മുതല്‍ എല്ലാ കാര്യങ്ങളും ലൈവ് ആയി കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പെണ്ണാരാണ് എന്ന കാര്യം വളരെ സസ്പെന്‍സ് ആയി വച്ചിരിയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് എല്ലാ വീഡിയോസും കാര്‍ത്തിക് പിന്‍വലിക്കുകയുണ്ടായി. ഇപ്പോളിതാ തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഏറ്റവും ഒടുവില്‍ കാര്‍ത്തിക് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.  

ഇത്രയും കാലം താന്‍ വീഡിയോസ് ഒന്നും ചെയ്യാതിരുന്നതിന്റെ കാരണവും അതാണെന്നും. ആ അവസ്ഥയില്‍ നിന്നും റിക്കവറിയായിട്ടില്ല എന്നും കാര്‍ത്തി പറയുന്നു.  മെയ് 7 ന് ആയിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അത് മുടങ്ങി ഗായിസ്. കല്യാണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തതിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ടാവും, അതെ കല്യാണം മുടങ്ങി. ജനുവരി അവസാനത്തോടെ തന്നെ എല്ലാം പോയി. ഇത്രയും നാളും ഞാന്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാല്‍, ഞാന്‍ ഒട്ടും ഓകെ അല്ലായിരുന്നു.  

ദിവാന്‍, ഇങ്ങനെ ഒരാളെ എന്റെ ജീവിതത്തില്‍ കിട്ടില്ല, 
കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് ഷോക്ക് അടിക്കും എന്നൊക്കെ പറഞ്ഞ് ഒരുപാട് വീഡിയോകളില്‍ എല്ലാം ഞാന്‍ തള്ളിയിരുന്നു. അത് ഇപ്പോഴും കിടന്ന് ഓടുന്നുണ്ട്. പക്ഷെ എന്തു ചെയ്യാം, എല്ലാം പോയി.  തേപ്പ് എന്ന കാര്യം ഒന്നും ആയിരുന്നില്ല. എനിക്ക് അത്രയും വിശ്വാസം ഉള്ള കാര്യമായത് കൊണ്ടായിരുന്നു ഞാന്‍ വീട്ടില്‍ പ്രസന്റ് ചെയ്തത്. ഒഫിഷ്യലി എല്ലാം മുന്നോട്ട് പോയപ്പോള്‍ കല്യാണക്കാര്യങ്ങളും ഓരോന്ന് തീരുമാനിച്ചു. എന്നാല്‍ മുന്നോട്ടുള്ള പല തീരുമാനങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുകൊണ്ടേയിരുന്നു. സംസാരിക്കുന്ന കാര്യങ്ങളൊന്നും ശരിയാവാതെ വന്നു. ആ സമയത്ത് എന്റെ മനസ്സമാധാനം വരെ നഷ്ടപ്പെട്ടുപോയിരുന്നു.  അതിന് ശേഷം ഞങ്ങള്‍ രണ്ട് പേരും സംസാരിച്ചു. 

ഈ ബന്ധം ഒരുപാട് ദൂരം മുന്നോട്ട് പോകില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായപ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത് എന്ന് തോന്നി. നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു നിമിഷത്തേക്ക് എന്നെ കൈവിട്ടുപോയി.  അതിന് ശേഷം വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ കരഞ്ഞുകൊണ്ട് ചിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പലപ്പോഴും വീഡിയോ ഓണാക്കി വച്ച് എടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു മോങ്ങനായിരുന്നു. എന്റെ വീട്ടുകാരും ആകെ തകര്‍ന്നു. എങ്ങോട്ട് തിരിഞ്ഞാലും ആളുകളുടെ ചോദ്യം കല്യാണത്തെ കുറിച്ചാണ്.  രണ്ട് വര്‍ഷം മുന്‍പ് ആണ് ഞങ്ങള്‍ റിലേഷനില്‍ ആയത്. 

അതിന് മുന്‍പുള്ള റിലേഷന്‍ ബ്രേക്ക് അപ് ആയപ്പോള്‍ ആര്‍ക്ക് വേണ്ടിയും നമ്മള്‍ മാറരുത് എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇയാള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് മാറി. കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും ഞാനൊരു കിഴങ്ങായി എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു ഗായിസ്. അത്രയും പറഞ്ഞ് തീരുമ്പോഴേക്കും കാര്‍ത്തിക് കരയാന്‍ തുടങ്ങി. ഇതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത്. എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കല്യാണം മുടങ്ങി മാര്‍ച്ച് മാസം ഒക്കെ ആവുമ്പോഴേക്കും ഞാന്‍ തകര്‍ന്നു പോയി. കുടിച്ച് കുടിച്ച് വഴിയായി. ഞാന്‍ നശിച്ചാല്‍ ആര്‍ക്ക് നഷ്ടം, എന്റെ വീട്ടുകാര്‍ക്ക്. ജീവിതത്തിന്റെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ എനിക്ക് വയ്യ- എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക് വീഡിയോ അവസാനിപ്പിച്ചത്.

karthik surya call off his marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES