Latest News

നാട്ടിലെ ഉത്സവാഘോഷത്തിന്റെ വീഡിയോ പങ്ക് വച്ച അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യയ്ക്ക് നേരെ വിമര്‍ശനം; താരം വീഡിയോ പങ്ക് വച്ചത് മദ്യപിച്ചെന്ന് വിമര്‍ശനം; സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ച

Malayalilife
നാട്ടിലെ ഉത്സവാഘോഷത്തിന്റെ വീഡിയോ പങ്ക് വച്ച അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യയ്ക്ക് നേരെ വിമര്‍ശനം; താരം വീഡിയോ പങ്ക് വച്ചത് മദ്യപിച്ചെന്ന് വിമര്‍ശനം; സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ച

സോഷ്യല്‍ മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. സോഷ്യല്‍മീഡിയയില്‍ തിളങ്ങി നിന്ന താരം ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരനായി മാറി. ഒരുപാട് ആരാധകരുള്ള താരം കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ്. 

തന്റെ നാട്ടിലെ ഉത്സവത്തിന്റെ വീഡിയോയാണ് കാര്‍ത്തിക് പങ്കുവച്ചത്. എന്നാല്‍ വീഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഉത്സവാഘോഷത്തിന്റെ ഭാഗമായി കാര്‍ത്തിക് സൂര്യ മദ്യപിച്ചെന്നാണ് വിമര്‍ശനം. വീഡിയോയില്‍ മദ്യപിക്കുന്നത് കാണിക്കുന്നില്ല. പക്ഷെ താരത്തിന്റെ സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാം മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


നിരവധി പേരാണ് കമന്റുകളിലൂടെ കാര്‍ത്തിക് സൂര്യയ്ക്ക് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ''ഞാനും എന്റെ മോനും നിങ്ങളുടെ വീഡിയോ എന്നും കാണുന്നയാളാണ്. ഇന്ന് എന്റെ മോന്‍ വീഡിയോ കണ്ടിട്ട് ചോദിക്കുവാ കാര്‍ത്തികേട്ടന്‍ കുടിച്ചിട്ടുണ്ടോ എന്ന്. എന്ത് സന്ദേശം ആണ് താങ്കള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത്, മുന്‍പ് വേറൊരു വീഡിയോയിലും അടിച്ചു ഫിറ്റ് ആയത് പോലെ തോന്നിയിരുന്നു. അന്ന് സാബു ചേട്ടനും കൂടെ ഉണ്ടായിരുന്നു. മദ്യപാനം കൂടി ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ പൊളി ആയിരുന്നു'' എന്നാണ് ചില കമന്റുകള്‍.


'കാര്‍ത്തിക് ബ്രോ നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ അടി ഇച്ചിരി കുറയ്ക്ക്. നേരത്തെയുള്ള വ്‌ളോഗില്‍ ഒന്നും ഈയൊരു കോലത്തില്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഇനി ഒരു പുതിയ ലൈഫ് തുടങ്ങാന്‍ പോകുവല്ലേ. ഡയറ്റും സ്റ്റാര്‍ട്ട് ആയല്ലോ. അപ്പോ ഇനി ഹെല്‍ത്ത് നന്നായി നോക്കണം. പൂര്‍ണ്ണമായും അടി ഒഴിവാക്കാന്‍ ശ്രമിക്കുക, വെള്ളം അടിക്കാത്ത കൂട്ടുകാരെ ഒഴിവാക്കി. വെള്ളം അടി കൂട്ടുകാരെ കൂടെ കൂട്ടി, കാര്‍ത്തിക്ക് നിങ്ങളെ ഇഷ്ടമാണ്. പക്ഷേ ഇന്നത്തെ ഈ വീഡിയോ വേണമായിരുന്നോ എന്നു ഒന്നുകൂടി ഇരുന്നു ആലോചിക്കുക'' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.

''കലാഭവന്‍ മണിയുടെ കാലില്‍ ചുറ്റിയ പോലത്തെ വെള്ളമടി ടീം ആണോ കൂട്ട്, കാര്‍ത്തിക് നീ ഈ വീഡിയോയ്ക്ക് മറുപടി പറയുക തന്നെ വേണം. ഞങ്ങളുടെ വീട്ടിലെ ഒരംഗമായാണ് നിന്നെ കണ്ടിരുന്നത്. ഈ നാട്ടു കൂട്ട് അത്ര പോര. നമ്മളെല്ലാം നിനക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് നീ തന്നെ സമാധാനം പറ, യൂണിഫോം ഇടാന്‍ പോയ വരെ കുഴപ്പമില്ലായിരുന്നു. അവിടെ മുതല്‍ എന്തൊക്കെയോ സംഭവിച്ചു'' എന്നും ചിലര്‍ പറയുന്നു.

അതേസമയം കാര്‍ത്തിക് സൂര്യയെ അനുകൂലിച്ചെത്തുന്നവരുമുണ്ട്. ''ഇവന്‍ കുടിക്കുന്നുണ്ടേല്‍ അത് അവന്റെ ഇഷ്ട്ടം. അതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവുമില്ല ബുദ്ധിമുട്ടുമില്ല. പിന്നെ കമന്റില്‍ വന്നു കൊണ പറയുന്നവര്‍ പറയും.. മൈന്‍ഡ് ആകരുത്, കാര്‍ത്തിക് ബ്രോടെ വ്ളോഗ്സ് ഇത് പോലെ തന്നെ തുടരണം. ബ്രോ പറഞ്ഞപോലെ യാഥാര്‍ത്ഥ്യത്തിന്റെ ഗ്രൗണ്ട് ലെവല്‍ ടൈപ്പ് വ്ളോഗ് തന്നെയാണ് ഞാന്‍ ഈ യൂട്യൂബ് ചാനലില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ഒന്നും കാണണം എന്നില്ല. കാര്‍ത്തിക് ബ്രോ ഇങ്ങനെ തന്നെ ഇനിയും തുടരണം എന്ന് മാത്രമേ എനിക്ക് ആഗ്രഹം ഉള്ളൂ'' എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം കാര്‍ത്തിക് സൂര്യ തന്റെ വീഡിയോയുടെ അവസാനം താന്‍ എന്താണോ അത് പച്ചയായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നുണ്ട്. അത് കാരണം ഒരുപക്ഷെ ആളുകള്‍ വെറുത്തേക്കാം, എന്നാല്‍ തന്നെ ശരിക്കും സ്നേഹിക്കുന്നവരുണ്ടെന്നും അവര്‍ കൂടെ നില്‍ക്കുമെന്നും കാര്‍ത്തിക് സൂര്യ പറയുന്നുണ്ട്.

karthik surya new vlog social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES