ഭ്രമണത്തിലെ ജോണ്‍ സാമുവലെന്ന നെഗറ്റീവ് കഥാപാത്രമായി എത്തി; ജീവിത നൗകയിലെ ഹരികൃഷ്ണനായി; പുതിയ സീരിയലില്‍ നിന്നും പിന്മാറിയ കാരണം വ്യക്തമാക്കി നടന്‍ സേതു സാഗര്‍

Malayalilife
 ഭ്രമണത്തിലെ ജോണ്‍ സാമുവലെന്ന നെഗറ്റീവ് കഥാപാത്രമായി എത്തി; ജീവിത നൗകയിലെ ഹരികൃഷ്ണനായി; പുതിയ സീരിയലില്‍ നിന്നും പിന്മാറിയ കാരണം വ്യക്തമാക്കി നടന്‍ സേതു സാഗര്‍

മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലായിരുന്നു ഭ്രമണം. നോവലിനെ ആസ്പദമാക്കി എത്തിയ സീരിയല്‍ വലിയ തരംഗം തന്നെ ഉണ്ടാക്കിയിരുന്നു. രണ്ട് കാലഘട്ടങ്ങളും ഭ്രമണത്തില്‍ ചര്‍ച്ചയായിരുന്നു. ഹരിശങ്കറും അനീറ്റയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സീരിയലിലെ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായി എത്തിയത് നടന്‍ സേതു സാഗറാണ്. അനീറ്റയുടെ പഴകാലം ഓര്‍മ്മിക്കുന്ന ഭാഗങ്ങളിലാണ് ജോണ്‍ സാമുവല്‍ എത്തിയത്. നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തിയത്െങ്കിലും താരത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

ജോണ് സാമുവലിനു ശേഷം സേതു ഹരികൃഷ്ണനായി ജീവിത നൗക എന്ന സീരിയലിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തി. ജോണിനെപോലെ തന്നെ ഹരിയും സേതുവിന്റെ അഭിനയമികവില്‍ കൈയ്യടി നേടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സേതുവിന് ആ സീരിയല്‍ വിടേണ്ടതായി വന്നു. പരമ്പര വിടാനുണ്ടായ സാഹചര്യം സേതു വ്യക്തമാക്കിയിരിക്കയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്.  അഭിനയത്തോടുണ്ടായ താത്പര്യം കൊണ്ട് ആദ്യം പരസ്യത്തിലാണ് താരം അഭിനയിച്ചത്. പിന്നീട് ജീവിതനൗകയിലേക്ക് താന്‍ എത്തിയെങ്കിലും ഇപ്പോള്‍ പിന്മാറേണ്ടി വന്നു എന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ അങ്കമാലി മുന്‍സിപ്പാലിറ്റിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയാണ് സേതു. അപ്പോഴാണ് അപ്രതീക്ഷിതമായി അങ്കമാലിയില്‍ ഒരു ബസ് കണ്ടക്ടര്‍ക്കു കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സംഭവം പുറത്തുവരുന്നത്. അദ്ദേഹം മുനിസിപ്പാലിറ്റി ക്യാന്റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചിരുന്നു. സേതുവുംം അവിടെ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അവിടെ ഇരുന്നു ഭക്ഷണം കഴിച്ചില്ല. പാര്‍സല്‍ വാങ്ങി പോവുക ആയിരുന്നു.അദ്ദേഹവുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലിനായി ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്. ആ സംഭവം ഓഫീസില്‍ ഒരു പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും, കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെ ഇപ്പോള്‍ സാഹചര്യം പൂര്‍ണ നിയന്ത്രണത്തില്‍ വന്നിരിക്കുകയാണെന്നും താരം പറയുന്നു.

സുരക്ഷിതമായ സാഹചര്യം തന്നെ ആണ് ഇവിടെയുള്ളത്. ഇങ്ങനൊരു പ്രശ്‌നം ഇവിടെ വന്നത് കൊണ്ട് തന്നെ ദൂര യാത്രകള്‍ ഒഴിവാക്കി ഇവിടെ തന്നെ തത്കാലം തുടരാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെന്നും അതുകൊണ്ട് ഇപ്പോള്‍ ഷൂട്ടിംങ്ങില്‍ നിന്നും കുറച്ചു നാള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിക്കേണ്ടതായി വന്നുവെന്നും സേതു പറയുന്നു. ഇനിയുള്ള ഷെഡ്യൂളുകളില്‍ എന്റെ കഥാപാത്രത്തിനു നിര്‍ണ്ണായക റോളുകള്‍ ആണുള്ളത്, ഈ അവസരത്തില്‍ എന്തായാലും യാത്രകള്‍ പറ്റില്ല. അങ്ങിനെയാണ് ജീവിത നൗക വിടേണ്ടിവന്നത്', എന്നും സാഗര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജീവിത നൗക സീരിയല്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ജിഷിന്‍ മോഹന്‍ എത്തിയിരുന്നു. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് മുന്നോട്ടു പോകുന്നതെന്ന താരം വ്യക്തമാക്കിയിരുന്നു.

 

jeevitha nauka serail actor sethu sagar says about quiting his new serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES