Latest News

വിവാഹം അബന്ധമായെന്ന് പറഞ്ഞ് മേഘ്‌ന; പക്ഷേ സത്യം മറ്റൊന്നെന്ന് നടി ജീജ സുരേന്ദ്രന്‍

Malayalilife
വിവാഹം അബന്ധമായെന്ന് പറഞ്ഞ് മേഘ്‌ന; പക്ഷേ സത്യം മറ്റൊന്നെന്ന് നടി ജീജ സുരേന്ദ്രന്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃതയെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍മ്മയുണ്ട്. ദേശായി കുടുംബത്തിന്റെ മരുമകളായി അത്രമേല്‍ മികച്ച പ്രകടനം കാഴ്ച വച്ച അമൃതയെപോലൊരു പെണ്‍കുട്ടിയെ പല അമ്മമാരും മരുമകളായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ മേഘ്‌നയുടെ ദാമ്പത്യം ഒരു പരാജയമായി മാറിയെന്നും നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇവരുടെ വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ചരിക്കയാണ് മുതിര്‍ന്ന നടിയായ ജീജ സുരേന്ദ്രന്‍.

2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം മേഘ്‌നയുടെ വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണി ആയിരുന്നു താരത്തിന്റെ ഭര്‍ത്താവായി എത്തിയത്. നടി ഡിംപിളും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്നയെ സ്വന്തം നാത്തൂനായി ഡിംപിള്‍ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്നയ്ക്കുമൊപ്പമായിരുന്നു ഡിംപിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്്. വിവാഹശേഷം മേഘ്‌ന അഭിനയിക്കില്ലെന്നാണ് ഒരു അഭിമുഖത്തില്‍ ഡോണ്‍ വെളിപ്പെടുത്തിയത്. ഏറെ ജനപ്രീതി നേടിയ ചന്ദനമഴ സീരിയല്‍ പോലും മേഘ്‌ന വിവാഹമായതോടെ വേണ്ടെന്ന് വച്ചിരുന്നു. വിവാഹശേഷം ഏറെ നാള്‍ സീരിയല്‍ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം പിന്നീട് തമിഴ് സീരിയലുകളില്‍ സജീവമാകുകയായിരുന്നു. ഇതാണ് ഇവരുടെ ജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാക്കിയത് എന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ എത്തിയപ്പോഴാണ് താരം വിവാഹോചന വാര്‍ത്ത സത്യമാണെന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ പറഞ്ഞത്. വീഡിയോകളുടെ ഇടയില്‍ പാട്ടുപാടിയും താരം ആരാധകര്‍ക്ക് ആസ്വാദനം നല്‍കിയിരുന്നു.

കേരളത്തില്‍ നിന്നും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് നിരവധി കമന്റുകളാണ് മേഘനയുടെ വീഡിയോയ്ക്ക് താഴെ എത്തുന്നത്. വിവാഹം കഴിഞ്ഞാല്‍ തിരക്കുകളൊക്കെ കുറച്ചു മാറ്റി വെക്കേണ്ടതായിരുന്നു.. എപ്പോഴും അമ്മയുടെ തണലില്‍ നടന്നതു കൊണ്ടാണ് ചേച്ചിയുടെ ദാമ്പത്യ ജീവിതം തകരാന്‍ കാരണം എന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളൊക്കെ എത്തിയിരുന്നു. വിവാഹമോചന വാര്‍ത്തയുമായി ബന്ധപെട്ട് മേഘ്ന ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. എങ്കിലും മേഘ്‌ന ഏതോ അഭിമുഖത്തില്‍ വിവാഹബന്ധത്തെ അബദ്ധമായി പറഞ്ഞു എന്നാണ് വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. 

ഈ വാര്‍ത്ത കണ്ട പാടെതന്നെ നിരവധി അഭിപ്രായ പ്രകടനങ്ങള്‍ ആണ് പുറത്തുവരുന്നത്. ഇപ്പോള്‍ മുതിര്‍ന്ന നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ ഒരു അഭിപ്രായമാണ് വൈറല്‍ ആകുന്നത്.അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ്. നല്ല പയ്യന്‍. വല്ലതും പറയുമ്പോള്‍ ഓര്‍ത്തോളൂ, ഇതൊക്കെ എന്നെ പോലെയുള്ളവര്‍ കാണുന്നുണ്ട്. എന്ന്', എന്നുപറഞ്ഞുകൊണ്ടാണ് ജീജ രംഗത്ത് വന്നത്. മുന്‍പ് ആദിത്യന്‍ ജയന്‍ - അമ്പിളി ദേവി വിവാഹത്തിനുശേഷവും, ജീജയുടെ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു.


 

jeeja surendran talks about meghna vincent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക