പ്രിയപ്പെട്ട ഗിരീഷ് കോന്നിക്ക് പിറന്നാള്‍; ആഘോഷമാക്കി കൂടത്തായി ടീം അംഗങ്ങള്‍; വീഡിയോ പങ്കുവച്ച് റോണ്‍സണ്‍

Malayalilife
 പ്രിയപ്പെട്ട ഗിരീഷ് കോന്നിക്ക് പിറന്നാള്‍; ആഘോഷമാക്കി കൂടത്തായി ടീം അംഗങ്ങള്‍; വീഡിയോ പങ്കുവച്ച് റോണ്‍സണ്‍

ലയാള ടെലിവിഷന്‍ മേഖലയിലെ ഹിറ്റ് സംവിധായകനാണ് ഗിരീഷ് കോന്നി. സീത സീരിയല്‍ മാത്രം മതി പ്രേക്ഷകര്‍ക്ക് എന്നും ഈ സംവിധായകനെ ഓര്‍ത്തിരിക്കാന്‍. മികച്ചൊരു പ്രണയകാവ്യമായിരുന്നു സീതേന്ദ്രിയം. സീത സീരിയലിലൂടെ തിളങ്ങിയ സ്വാസിക ഇപ്പോള്‍ സംസ്ഥാന പുരസ്‌കാരം വരെ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഫ്‌ളവേഴ്‌സിലെ കൂടത്തായി എന്ന സീരിയലാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ തങ്ങളുടെ പ്രിയ സംവിധായകന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് കൂടത്തായി അണിയറപ്രവര്‍ത്തകര്‍. ഗിരീഷിന്റെ പിറന്നാള്‍ ആഘോഷമാക്കിയതിന്റെ വീഡിയോയും ചില താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്.

സീരിയല്‍ ഷൂട്ടിങ് സ്ഥലത്തുവച്ചു കേക്ക് കട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് റോന്‍സണ്‍ വിന്‍സെന്റ് പങ്ക് വച്ചത്. വീഡിയോയില്‍ മല്ലിക സുകുമാരനും, മുക്തയും, കൂടത്തായി ടീമിലെ മുഴുവന്‍ അംഗങ്ങളെയും കാണാന്‍ സാധിക്കും.

'മലയാള സീരിയലുകളെ സിനിമ സ്‌റ്റൈലില്‍ ചിത്രീകരിച്ചു ചരിത്രം കുറിച്ച ഹിറ്റ് സംവിധായകന്‍ ഗിരീഷ് കോന്നിയുടെ പിറന്നാള്‍ കൂടത്തായി ലൊക്കേഷനില്‍ ഇന്ന് മല്ലിക സുകുമാരന്‍, റോന്‍സണ്‍ വിന്‍സെന്റ്, രാജേഷ് ഹെബ്ബാര്‍, മുക്ത മറ്റു നടിനടന്മാരോടൊപ്പം ആഘോഷിക്കുന്നു' എന്ന ക്യാപ്ഷ്യനോടെയാണ് റോന്‍സണ്‍ വീഡിയോ പങ്ക് വച്ചത്.

 

gireesh konni birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES