Latest News

അടുത്ത പണിയുമായി തട്ടിപ്പുകാർ; നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും; എന്റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി നടി ഗായത്രി അരുൺ

Malayalilife
അടുത്ത പണിയുമായി തട്ടിപ്പുകാർ; നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും; എന്റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി നടി ഗായത്രി അരുൺ

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. 

നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ എത്തുന്ന മത്സരാര്‍ത്ഥികളില്‍ ഗായത്രിയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത പിന്നീട് തെറ്റാണെന്ന് വ്യക്തമായി. താരം തന്നെ ഇത് തുറന്നു പറഞ്ഞിരുന്നു. ഇതോടെ അടുത്ത പണിയുമായി എത്തിയിരിക്കുകയാണ് വ്യാജന്മാര്‍. ഇത്തവണ ഗായത്രിയുടെ വ്യാജ അക്കൗണ്ടിലൂടെയാണ് നുണ പ്രചരണം.തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നും അയച്ച സന്ദേശം പങ്കുവച്ചു കൊണ്ടായിരുന്നു ഗായത്രിയുടെ പ്രതികരണം. നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡെ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്റ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം എന്നായിരുന്നു സന്ദേശം. സൂക്ഷിക്കുക. ആരോ എന്റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഗായത്രി പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ കാര്യക്ഷമതയില്‍ താന്‍ തൃപ്തയാണെന്നും ഗായത്രി പറയുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും ഗായത്രി പറഞ്ഞു. 

ഓര്‍മ്മ, തൃശ്ശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ വണ്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പൊളിറ്റിക്കല്‍ ത്രില്ലറായ വണ്‍ സംവിധാനം ചെയ്യന്നത് സന്തോഷ് വിശ്വനാഥ് ആണ്. മുരളി ഗോപി, സിദ്ധീഖ്, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

gayathri arun one malayalam serial movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക