ഫുക്രുവിന് മുടിവെട്ടി കൊടുത്തും കളിപറഞ്ഞും എലീന; ഇരുവരും തമ്മില്‍ എന്താണെന്ന ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍; ബിഗ്‌ബോസില്‍ അടുത്ത പ്രണയമോ...?;

Malayalilife
topbanner
 ഫുക്രുവിന് മുടിവെട്ടി കൊടുത്തും കളിപറഞ്ഞും എലീന; ഇരുവരും തമ്മില്‍ എന്താണെന്ന ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍; ബിഗ്‌ബോസില്‍ അടുത്ത പ്രണയമോ...?;

ദ്യോഗഭരിതമായ എപ്പിസോഡുകളിലൂടെ മുന്നേറുകയാണ് ബിഗ്‌ബോസ് സീസണ്‍ ടൂ. ഷോയിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും ദിവസങ്ങള്‍ കഴിയുന്തോറും നല്ല ഗെയിമേഴ്‌സായി മാറുകയാണ്. എല്ലാവരും കളിച്ച് തുടങ്ങിയിരിക്കുന്നു. ഷോയിലെ സൗഹൃദങ്ങള്‍ വരെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെയാണ് ഹൗസില്‍ മൊട്ടിടുന്ന പ്രണയവും. സുജോ അലക്‌സാണ്ട്ര പ്രണയമാണ് ബിഗബോസ് സീസണ്‍ ടൂവില്‍ ആദ്യം ഉണ്ടായതെങ്കിലും. പെട്ടെന്നു തന്നെ ആ പ്രണയം അവസാനിച്ചു. എന്നാല്‍ സുജോ അലക്‌സാണ്ട്ര പ്രണയത്തിന് ശേഷം ഹൗസില്‍ മറ്റൊരു പ്രണയം ഉടലെടുത്തിട്ടുണ്ടോയെന്നാണ് പ്രേക്ഷകരുടെ സംശയം

സുജോ അലക്‌സാണ്ട്ര പ്രണയം പവന്‍ എന്ന മത്സരാര്‍ത്ഥിയുടെ വരവോടെ തകര്‍ന്നടിയുകയായിരുന്നു. അടുത്ത പേളി ശ്രീനിഷ് എന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആ പ്രണയം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞത്. അങ്ങനെ പ്രണയമെല്ലാം അവസാനിച്ച് കളിയും ചിരിയും ടാസ്‌ക്കുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഹൗസില്‍ എന്നാല്‍ ആരും അറിയാതെ മറ്റൊരു പ്രണയം ഉടലെടുത്തിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ സംശയം.

Image result for fukru aleena lov

എലീന ഫുക്രൂ സൗഹൃദമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ സംശയം സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണെന്ന് പറയുന്നുണ്ടെങ്കിലും കാണുന്നവര്‍ക്ക് അത് അങ്ങോട് ദഹിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഈ സംശയം ഊട്ടി ഉറപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഉണ്ടായത്. എപ്പിസോഡ് ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ ഫുക്രു എലീന ഒരുമിച്ചുള്ള രംഗങ്ങളാണ് കാണിച്ചത്. ഫുക്രുവിന് മുടി വെട്ടികൊടുക്കുന്ന എലീനയെയാണ് കാണുന്നത്. ഇതിനെ അവര്‍ സൗഹൃദമെന്ന് പറയുന്നുണ്ടെങ്കിലും കാണുന്നവര്‍ക്ക് അത് സൗഹൃദമായി ദഹിക്കുന്നില്ല. 

ഫുക്രുവും എലീനയും തമ്മില്‍ എന്താണ് എന്ന തരത്തില്‍ ഹൗസിലെ മറ്റ് അംഗങ്ങളില്‍ ചില സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും അങ്ങനെയൊന്നുമില്ലെന്നും, ഞങ്ങള്‍ക്ക് ഇടിയല്‍ സൗഹൃദം മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് ഉറപ്പിക്കാനും പ്രവര്‍ത്തിച്ച് കാണിക്കാനും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ കാര്യം ഫുക്രുവും എലീനയും തമ്മില്‍ ചര്‍ച്ചയും ചെയ്യുന്നുണ്ട്. എന്തായാലും സുജോ അലക്‌സാണ്ട്ര പ്രണയത്തിന് ശേഷം സ്‌ക്രീനില്‍ നിറയുന്ന ജോഡികളാണ് ഇരുവരും.

Read more topics: # biggboss malayalam,# fukru,# aleena
fukru and aleena in love

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES