ഫുക്രു ബാല്യകാല സുഹൃത്ത്; ഒരേ വീട്ടില്‍ ഉണ്ടുറങ്ങിയ സൗഹൃദം; പ്രണയത്തെക്കുറിച്ചും ബിഗ്‌ബോസിനെക്കുറിച്ചും എലീന

Malayalilife
topbanner
ഫുക്രു  ബാല്യകാല സുഹൃത്ത്; ഒരേ വീട്ടില്‍ ഉണ്ടുറങ്ങിയ സൗഹൃദം; പ്രണയത്തെക്കുറിച്ചും ബിഗ്‌ബോസിനെക്കുറിച്ചും എലീന

ബിഗ്‌ബോസ് ഹൗസില്‍ എത്തിയ മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു എലീന പടിക്കല്‍. മിനിസ്‌ക്രീനില്‍ വില്ലത്തിയായി തിളങ്ങിയ താരം ഭാര്യ സീരിയിലൂടെയാണ് സുപരിചിതയായത്. അവതാരകയായും തിളങ്ങിയ ആളാണ് എലീന.  ബിഗ്‌ബോസ് അവസാനിക്കുമ്പോള്‍ അവസാനം എത്തിയ പത്തുപേരില്‍ ഒരാള്‍ കൂടിയാണ് എലീന. തുടക്കത്തില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആളായിരുന്നു എലീനയെങ്കിലും പിന്നീട് എലീന ഫെയ്ക്ക് ആണെന്നായിരുന്നു ഒപ്പമുളള മത്സരാര്‍ത്ഥികളില്‍ പലരും പറഞ്ഞത്. ബിഗ്‌ബോസില്‍ എലീനയുമായി എപ്പോഴും തര്‍ക്കത്തിലായ വ്യക്തി സുജോ ആയിരുന്നു. പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സുജോ അലസാന്‍ഡ്ര് എന്നീ പേരുകള്‍ക്ക് ശേഷം ബിഗ്‌ബോസില്‍ ഉയര്‍ന്ന് കേട്ട പേരാണ് ഫുക്രുവിന്റേതും എലീനയുടേതും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഹൗസില്‍ ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ നല്ല സൗഹൃദമാണ് ഫുക്രുവും എലീനയും തമ്മില്‍ ഉളളത്. ഇപ്പോള്‍ ഫുക്രുവും താനും തമ്മിലുളള അടുപ്പത്തെക്കുറിച്ച് എലീന മനസ്സ് തുറന്നിരിക്കയാണ്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. തനിക്ക് തന്റെ ചൈല്‍ഡ് ഹുഡ് ഫ്രണ്ടിനെപ്പോലെയാണ് ഫുക്രുവെന്ന് എലീന പറയുന്നു.ഒരേ വീട്ടില്‍ ഉണ്ടുറങ്ങി ഉണ്ടായ സൗഹൃദം. എനിക്ക് ചൈല്‍ഡ് ഹുഡ് ഫ്രണ്ട് ഒന്നും ഇല്ലാത്തതിന്റെ കാരണം ഞാന്‍ എപ്പോഴും അമ്മയുടെ കൂടെയാ എല്ലായിടത്തും പോകുന്നത്. ബിഗ് ബോസിലേക്ക് പോകുന്ന വരെ അമ്മയുടെ കൂടെയാ ഉറങ്ങുന്നത്. തനിക്ക് അങ്ങനെ എവിടെയും ഒറ്റയ്ക്ക് പോകാനോ നില്‍ക്കാനോ ഒന്നും അവസരം ഉണ്ടായിട്ടില്ലെന്ന് എലീന പറയുന്നു.

ബിഗ് ബോസില്‍ ചെന്നപ്പോഴാണെങ്കില്‍ അവിടെയുള്ള സാന്ദ്രയും രേഷ്മയും സുജോയുമൊക്കെ കാലങ്ങളായി ഒറ്റക്കൊക്കെ താമസിക്കുന്നവരാണ്. അതിന്റെയൊരു ഇന്‍ഡിപെന്‍ഡന്‍സിയും മെച്യൂരിറ്റിയും അവര്‍ക്കുണ്ടായിരുന്നു. തനിക്ക് അവരുമായി അങ്ങനൊരു ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആര്യയ്‌ക്കൊക്കെ ആദ്യം തന്നോട് അടുപ്പമില്ലായിരുന്നുവെന്നും എലീന പറയുന്നു. സുരേഷേട്ടനായിരുന്നു തന്റെ കൂട്ടെന്നും സുരേഷേട്ടന്‍ പോയപ്പോള്‍ താന്‍ ഒറ്റക്കായി പോയെന്നും എലീന പറയുന്നു. അപ്പോഴാണ് ഫുക്രുവുമായി കൂട്ടാവുന്നത്. കൂട്ടായപ്പോള്‍ മനസിലായി തങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടെന്ന്. തങ്ങള്‍ രണ്ടു പേരും ഏകദേശം ഒരേ തരം മനുഷ്യരാണ്. ഒരേ പ്രായമാണ്. വണ്ടി ഇഷ്ടമുള്ള ആളുകളാണ്. ഞങ്ങള്‍ നല്ല കൂട്ടാണെങ്കിലും ഇന്‍ഡിവിജ്വല്‍ പ്ലെയേഴ്സ് തന്നെയാണ്. നല്ല മത്സരബുദ്ധിയുള്ളവരാണ്. അങ്ങനെ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കുറെ ഇഷ്ടമുള്ള വിഷയങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ ഒരേ പോലുള്ള മനുഷ്യര്‍ ആണെങ്കിലും താന്‍ അവന്റെ അത്ര അഗ്രസീവ് അല്ല എന്നേയുള്ളു വ്യത്യാസം. ബിഗ് ബോസില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനൊരു സുഹൃത്തിനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും എലീന പറയുന്നു. ബിഗ്‌ബോസില്‍ നിന്നും വിഷമമുളള ഓര്‍മ്മകളും തനിക്ക് ഉണ്ടെന്ന് എലീന പറയുന്നു.

താനും ഫുക്രുവും തമ്മില്‍ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘുവും കൂടി തങ്ങള്‍ ബാത്റൂമില്‍ എന്തോ ചെയ്‌തെന്നു പറഞ്ഞത് വലിയ വിഷമമായിയെന്നും എലീന പറയുന്നു.  ഞങ്ങള്‍ അവിടെ സോഫയില്‍ കാമറയ്ക്ക് മുന്നിലാണ് ഇരിക്കുന്നത്. അതിനെ ഇങ്ങനൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ താന്‍ സുജോയുടെ പുറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമായിട്ടുണ്ടെന്നും ഞാന്‍ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നും എലീന പറയുന്നു. മാത്രമല്ല തനിക്ക് പുറത്ത് യഥാര്‍ത്ഥത്തില്‍ ഒരു പ്രണയമുണ്ട് എന്നും വീട്ടുകാര്‍ സമ്മതിക്കുന്നത് വരെ തങ്ങള്‍ കാത്തിരിക്കുമെന്നും എലീന പറയുന്ന്ു. വീട്ടുകാര്‍ സമ്മതിക്കുമ്പോള്‍ കല്യാണം കഴിക്കുമെന്നും എലീന പറയുന്നു.
 

Read more topics: # anchor,# actress,# aleena,# about fukru,# in bigboss
aleena about fukru in bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES