Latest News

ബി​ഗ് ബോസ് വീട്ടില്‍ കയറി അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ; ജനങ്ങളുടെ സ്നേഹം ട്രോഫിയേക്കാള്‍ പ്രധാനമാണ്: ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

Malayalilife
ബി​ഗ് ബോസ് വീട്ടില്‍ കയറി അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ; ജനങ്ങളുടെ സ്നേഹം ട്രോഫിയേക്കാള്‍ പ്രധാനമാണ്: ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് സീസൺ 4 ലൂടെ പ്രേക്ഷകർ  വിജയിയായി പ്രഖ്യാപിച്ച താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. എന്നാൽ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ഷോയിൽ  നിന്ന് റോബിൻ പുറത്താക്കപ്പെടുകയും  ചെയ്തു.
 ലാലേട്ടന്‍ ഷോയില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കല്‍. എന്നാൽ പുറത്തെത്തിയപ്പോൾ റോബിന്‍ പോലും ഇത്തരമൊരു വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അമ്ബരന്നുവെന്നാണ് റോബിന്‍ ഇപ്പോൾ  മാധ്യമങ്ങളോട് പ്രതികരിച്ചത്. 

‘ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓര്‍ത്ത് സന്തോഷം തോന്നുന്നു.”എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങള്‍ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്ബോള്‍ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്ബോള്‍.’ ‘വീട്ടിലകത്തുള്ള കുറച്ച്‌ പേര്‍ മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവര്‍ക്കൊന്നും എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങള്‍ എന്നെ മനസിലാക്കിയതില്‍ അതിയായ സന്തോഷമുണ്ട്.’

വീടിന് പുറത്തായതില്‍ സങ്കടമില്ല. അത് ​ഗെയിമിന്റെ ഭാ​ഗമാണ്. ട്രോഫിയേക്കാള്‍ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ.’ ‘ദില്‍ഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃ​ദം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിന്‍ പാവമാണ്.’ ‘വിജയിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തില്‍ പറ്റിപോയതാണ്.’ ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാള്‍ പിടിച്ച്‌ നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’

‘ബി​ഗ് ബോസ് വീട്ടില്‍ കയറി അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാര്‍ഥികളെക്കാള്‍‌ ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച്‌ മാത്രമായിരുന്നു.’ ‘വിജയിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തില്‍ പറ്റിപോയതാണ്.’ ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാള്‍ പിടിച്ച്‌ നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’ ‘എനിക്കിനി ആരോടും ദേഷ്യവും വൈരാ​ഗ്യവുമില്ല. എല്ലാം ​ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആര്‍ ആണെന്ന ആരോപണം തെറ്റാണ് ഞാന്‍ എന്റെ സോഷ്യല്‍മീഡിയ പേജ് പോലും വേറൊരാള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ കൊടുത്തിരുന്നില്ല.’ ‘സ്നേഹം ജനങ്ങളുടെ ഉ‌ള്ളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. ഒരാഴ്ച വിശ്രമിച്ച ശേഷം എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മീറ്റ് അപ്പ് നടത്താന്‍ ഞാന്‍ ഉ​ദ്ദേശിക്കുന്നുണ്ട്’ റോബിന്‍ പറഞ്ഞു.

dr robin radhakarishnan words about bigg boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES