ബിഗ് ബോസ്സിൽ വരുമെന്നുള്ള ചില പേരുകൾ നേരത്തെ തന്നെ വന്നതായിരുന്നു. അതിൽ പ്രധാനമായി കേട്ട പേരിൽ ഒന്ന് മലയാളചലച്ചിത്രരംഗത്തെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടേതാണ്. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി ഒരു പ്രശസ്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. കേരളസംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. ഏറ്റവും ഒടുവിലായി ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ കെ.ആർ. ദേവാനന്ദ് പുരസ്കാരം നേടി. ആദ്യത്തെ ക്യാപ്റ്റൻസി ടാസ്കിൽ ജയിച്ചു ആദ്യത്തെ ക്യാപ്റ്റൻ ആയ വ്യകതികൂടിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോൾ താരം ഡിംപിളിനെയും മജീസയെയും പാട്ടി പറഞ്ഞത് ശ്രദ്ധേയമായി. ഇവരെ കുറിച്ച് ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണന്‍, സൂര്യ തുടങ്ങിയവര്‍ നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു.
തനിക്ക് ഇവിടെ ശരിക്കും കണ്ട് പഠിക്കാന്‍ തോന്നിയത് മജീസിയയും ഡിംപലുമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഡിംപലിന് എന്തിലും ഒരു യൂണിക്‌നെസ് ഉണ്ട്. ഭയങ്കര പോസിറ്റീവ് വൈബ്‌സ് ആണ് പുളളിക്കാരിക്ക്. കാരണം ഇത്രയും പ്രശ്‌നങ്ങളില്‍ നിന്ന് വന്നിട്ട് ആ ഒരു പ്രസന്റ്‌സ് ഓഫ് മൈന്‍ഡ് ഉണ്ടല്ലോ. എനിക്ക് ഡിംപലൊക്കെ അവസാനം വരെ ഫൈനല്‍ വരെ നില്‍ക്കണമെന്നുണ്ട്, ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് കേട്ട് ഉറപ്പായിട്ടും നില്‍ക്കുമെന്നായിരുന്നു അനൂപും സൂര്യയും പറഞ്ഞത്.
മജീസിയയില്‍ തനിക്ക് ഇഷ്ടമായ കാര്യം അവള്‍ അവളുടെ മതത്തിലുളള എല്ലാ കാര്യങ്ങളും കറക്ടായിട്ട് പിന്തുടരുന്നുണ്ട്. അവര് ചെയ്യുന്നതിനേക്കാള്‍ മനോഹരമായി അവള്‍ ചെയ്യുന്നു. ഞാന്‍ കണ്ട മുസ്ലിം ആള്‍ക്കാരേക്കാള്‍ മനോഹരമായി അവള് നിസ്‌കരിക്കുന്നുണ്ട്. മറ്റ് എല്ലാം ചെയ്യുന്നുണ്ട്. അതേസമയം അവള്‍ക്ക് അവളുടെതായി വ്യക്തിത്വവും ഉണ്ട്. തന്റെതായ സ്വാതന്ത്ര്യം ഉണ്ട്. സ്വാതന്ത്ര്യം എന്നത് മതം വലിച്ച് എറിയുക എന്നുളളതല്ല. അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, മജീസിയയെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു.