ഞാന്‍ തോറ്റു; ഭര്‍ത്താവെന്നെ തോല്‍പ്പിച്ചു; ടിവി ഷോയില്‍ പോയി ജനങ്ങളുടെ മുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി; ദയ അശ്വതിയുടെ പോസ്റ്റ് വൈറല്‍

Malayalilife
ഞാന്‍ തോറ്റു; ഭര്‍ത്താവെന്നെ തോല്‍പ്പിച്ചു; ടിവി ഷോയില്‍ പോയി ജനങ്ങളുടെ മുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി; ദയ അശ്വതിയുടെ പോസ്റ്റ് വൈറല്‍

ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിതത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ബ്യൂട്ടീഷ്യനായി മാറിയ ദയ സിനിമകളില്‍ സഹനടിയായും എത്തിയിട്ടുണ്ട്.

പല വിഷയങ്ങള്‍ക്കും മുഖം നോക്കാതെ സോഷ്യല്‍മീഡിയയിലൂടെ ലൈവ് വീഡിയോകള്‍ ചെയ്താണ് ദയ അശ്വതി ശ്രദ്ധനേടിയിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതാണന്നും രണ്ടു മുതിര്‍ന്ന ആണ്‍മക്കള്‍ തനിക്കുണ്ടെന്നും ഒരു വീടുവച്ച ശേഷം മക്കളെ വിളിക്കണമെന്നാണ് ആഗ്രഹമെന്നും ദയ ബിഗ്ബോസില്‍ പറഞ്ഞിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തന്നെ നാട്ടുകാരും ബന്ധുക്കളും കുറ്റക്കാരിയാക്കിയെന്നും അതാണ് ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ കാരണമെന്നും ദയ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീടാണ് ജീവിതത്തില്‍ മുന്നേറിയതും സ്വന്തം നിലപാടുകള്‍ തുറന്നടിച്ച് ദയ ശ്രദ്ധനേടിയതും.  ബിഗ്ബോസില്‍ നിന്നും പുറത്തുപോയ ശേഷവും ദയ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

16 വയസ്സില്‍ ആണ് താന്‍ വിവാഹിത ആയതെന്ന് ദയ അശ്വതി പറഞ്ഞത്. എന്നാല്‍ അഞ്ചു വര്ഷം മാത്രമായിരുന്നു ആ ബന്ധം ഉണ്ടായിരുന്നതെന്നും, ഇപ്പോള്‍ മക്കള്‍ ഭര്‍ത്താവിനൊപ്പം ആണെന്നും മക്കളുടെ എല്ലാ കാര്യവും ഭര്‍ത്താവ് ആണ് നോക്കുന്നതെന്നും മുന്‍പേ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ദയയുടെ പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു..... എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു... ഞാന്‍ തോറ്റ് കാടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം.... അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു.... വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു...... ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല.... ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്‌നേഹിച്ചു പോയി'

' അവിടേയും ഞാന്‍ തോറ്റു...... ജനങ്ങളുടെ മുന്നില്‍ വിവരം പോലും ഇല്ലാത്താ ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു.... ഞാന്‍ ശരിക്കും തോറ്റു.'..... പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ..... ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം.... ഒറ്റക്ക് ഒരു യാത്ര.... ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്', എന്നാണ് ദയ കുറിച്ചത്. അതേസമയം താരത്തിന് നിരവധി ആളുകള്‍ ആണ് കമന്റുകളിലൂടെ പിന്തുണയുമായി എത്തുന്നത്.
 

Read more topics: # daya aswathy,# new post,# facebook
daya aswathy, new post, facebook

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES