മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി.
തുടക്കത്തില്‍ തന്നെ വന്‍ ജനപ്രീതി നേടാന്‍ സാധിച്ച പരമ്പരയായിരുന്നു സാന്ത്വനം. ഈ സ്‌നേഹം മുന്നോട്ട് നിലനിര്‍ത്താനും സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗ് ചാര്‍ട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്. ഈ സീരിയലിലെ പ്രധാന കഥാപാത്രമാണ് ചിപ്പി ചെയ്യുന്നത്. ഇപ്പോൾ ഇതിന്റ വിജയ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം. പരമ്പരയ്ക്ക് പിന്നിലെ മുഴുന്‍ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു. തങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു.
യുവാക്കളെ പോലും കൈയ്യിലെടുത്ത് മുന്നേറുകയാണ് സാന്ത്വനം പരമ്പര. ദേവിയുടേയും ബാലന്റേയും വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.