Latest News

ബിഗ്ബോസ് മൂന്നാം സീസണ്‍ തുടങ്ങാന്‍ 4 ദിവസം മാത്രം; ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകള്‍

Malayalilife
ബിഗ്ബോസ് മൂന്നാം സീസണ്‍ തുടങ്ങാന്‍ 4 ദിവസം മാത്രം; ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകള്‍

ബിഗ്ബോസ് ആദ്യ സീസണ്‍ വലിയ വിജയമായപ്പോള്‍ രണ്ടാം സീസണ്‍ പകുതിക്ക് വച്ച് അവസാനിച്ചത് പ്രേക്ഷകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാലിപ്പോള്‍ മൂന്നാം സീസണ്‍ ആരംഭിക്കുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസിന്റെ അവതാരകനാവുന്നത്. പുറത്ത് വിട്ട പ്രൊമോ വീഡിയോകളിലൂടെ ഷോ യെ കുറിച്ച് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പല ചോദ്യത്തിനും ലാലേട്ടന്‍ മറുപടി പറഞ്ഞിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഏകദേശം ഉറപ്പായ ചിലരുടെ പേരുകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 തുടങ്ങാന്‍ കൃത്യം ഏഴുദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് എത്തുമെന്നുള്ള പുതിയ വിവരങ്ങളാണ് കഴിഞ്ഞ ദിവസം ലാലേട്ടന്‍ വീഡിയോയിലൂടെ നല്‍കിയത്. ഷോ പ്രഖ്യാപിച്ചത് മുതല്‍ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തില്‍ മുന്‍പ് പ്രചരിച്ച ലിസ്റ്റില്‍ പറഞ്ഞ മുഴുവന്‍ താരങ്ങളും അത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

നോബി മര്‍ക്കോസ്, ധന്യ നാഥ്, ആര്‍ ജെ ഫിറോസ് എന്നിവര്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പിലാണ് ആരാധകര്‍. നോബി മറ്റൊരു ഷോ യിലേക്ക് പോകുന്നതായി നടന്‍ ധര്‍മജന്‍ വെളിപ്പെടുത്തിയത് ബിഗ് ബോസിനെ കുറിച്ചാണെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. വീണ്ടും ഈ ലിസ്റ്റില്‍ പ്രധാനമായും എടുത്ത് പറയുന്ന ചില താരങ്ങള്‍ കൂടിയുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കുറിച്ചാണ് കൂടുതല്‍ വാര്‍ത്തകള്‍ വരുന്നത്. ഇത്തവണ ഭാഗ്യലക്ഷ്മി തീര്‍ച്ചയായും പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതുപോലെ ഡിഫോര്‍ ഡാന്‍സ് ഫെയിം റംസാന്‍, ഗായിക രശ്മി സതീഷ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും എടുത്ത് പറയുന്നതഇവരെ കൂടാതെ ടിക് ടോകിലുടെ ശ്രദ്ധേയായ ധന്യ രാജന്‍, ഗായിക ആര്യ ദയാല്‍, നടി അഹാന കൃഷ്ണ, സുബി സുരേഷ്, ബോബി ചെമ്മണ്ണൂര്‍, ട്രാന്‍സ് ജെന്‍ഡറും മോഡലുമായ ദീപ്തി കല്യാണി, തുടങ്ങി നിരവധി താരങ്ങളുടെ പേര് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 


 

bigboss malayalam season3 contetsnats confirmed list

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക