Latest News

ആദ്യ വനിത ഡിജെ; ബിഗ്‌ബോസ് താരം സൂര്യയുടെ ആരും അറിയാത്ത കാര്യങ്ങള്‍

Malayalilife
ആദ്യ വനിത ഡിജെ; ബിഗ്‌ബോസ് താരം സൂര്യയുടെ ആരും അറിയാത്ത കാര്യങ്ങള്‍

ന്നലെയാണ് ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിന്റ ആദ്യ എപ്പിസോഡ് കഴിഞ്ഞത്.പാട്ടോടെ ആരംഭിച്ച ദിവസത്തില്‍ ഇന്നലെ തന്നെ  ചെറിയ പിണക്കങ്ങളും വഴക്കുമൊക്കെ ഉണ്ടായിക്കഴിഞ്ഞു. ആദ്യ ദിവസം തന്നെ സൂര്യയുടെ കരച്ചിലാണ് പ്രേക്ഷ കരെ ഞെട്ടിച്ചത്. സൂര്യ ജെ ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് കരയുകയാണ്. തനിക്ക് എല്ലാവരോടും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും സൂര്യ അമ്മയോടെന്ന രീതിയില്‍ ക്യാമറയെ നോക്കി പറഞ്ഞു.
 
മോഡലിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് സൂര്യ ജെ മേനോന്‍. കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെയും ആര്‍ജെയുമാണ് സൂര്യ. ഐശ്വര്യറായുമായി വലിയ സാമ്യമാണ് താരത്തിന്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുളളത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ താരം എത്തിയിട്ടുണ്ടെങ്കിലും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ എപിപസോഡില്‍ അഡോണിയും സൂര്യയുമായുള്ള സംഭാഷണത്തിനിടെ സൂര്യ തന്റെ മനസ്സ് തുറന്നിരുന്നു. 'തന്റെ കാര്യങ്ങള്‍ പറഞ്ഞ സൂര്യ തനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന തുറന്നു പറച്ചില്‍ നടത്തി. അക്കാലം പലര്‍ക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്‌നങ്ങള്‍ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു.

കല്യാണം കഴിച്ചിട്ടില്ല, മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, കുറെ പ്രശ്‌നങ്ങളുമായാണ് വന്നിരിക്കുന്നത്. ചുറ്റുപാടുകള്‍ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്‌നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തുറന്ന് പറച്ചിലുകളൊക്കെ എത്തിയതോടെ ആരാണ യഥാര്‍ത്ഥത്തില്‍ സൂര്യ എന്നാണ് ആരാധകരുടെ ചര്‍ച്ച. വന്നപ്പോള്‍ അഹങ്കാരിയും ജാടക്കാരിയും ഒക്കെയായി തോന്നിയ സൂര്യ യഥാര്‍ത്ഥത്തില്‍ പഞ്ചപാവമാണെന്ന്് തോന്നുവെന്നും അതല്ല എല്ലാം അഭിനയമാണെന്നും പ്രേക്ഷകര്‍ പറയുന്നു.

big boss contestants malayalam surya rj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക