Latest News

 വീട്ടു ജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 2015 മുതല്‍ അടുപ്പത്തിലായിരുന്നു; പത്ത് വര്‍ഷത്തോളം പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനത്തില്‍ പിന്മാറിയതോടെ പൊലീസില്‍ പരാതി; 'ദുരന്ധര്‍' താരം നദീം ഖാന്‍ അറസ്റ്റില്‍ 

Malayalilife
 വീട്ടു ജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 2015 മുതല്‍ അടുപ്പത്തിലായിരുന്നു; പത്ത് വര്‍ഷത്തോളം പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനത്തില്‍ പിന്മാറിയതോടെ പൊലീസില്‍ പരാതി; 'ദുരന്ധര്‍' താരം നദീം ഖാന്‍ അറസ്റ്റില്‍ 

വീട്ടുജോലിക്കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൂപ്പര്‍ഹിറ്റ് സിനിമ 'ദുരന്ധര്‍' സിനിമയിലെ താരം അറസ്റ്റില്‍. മുംബൈ സ്വദേശി നദീം ഖാന്‍ ആണ് പിടിയിലായത്. 41കാരിയുടെ പരാതിയിലാണ് പോലീസ് നടപടി. പത്ത് വര്‍ഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ കണ്ടെത്തുക സഹോദരന്മാര്‍ പകം ബ്രദേഴ്‌സ് റിജു പല സിനിമാതാരങ്ങളുടെയും വീടുകളില്‍ ജോലി ചെയ്തിരുന്ന പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നദീം ഖാനെ പരിചയപ്പെടുന്നത്. 2015 മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു.

പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി നദീം ഖാന്‍ മല്‍വാനിയിലെയും വെര്‍സോവയിലെയും വീടുകളില്‍ എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. പത്ത് വര്‍ഷത്തോളം ഈ ചൂഷണം തുടര്‍ന്നെന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് നടന്‍ പിന്മാറിയതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി പറഞ്ഞു.

മാല്‍വാനി പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ വച്ചാണ് ആദ്യമായി ആക്രമണം നടന്നതെന്നും ഇര താമസിക്കുന്നത് ആ പ്രദേശത്തായതിനാലും കേസ് വെര്‍സോവ പൊലീസ് സീറോ എഫ്‌ഐആറിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

 ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ദുരന്ധറി'ല്‍ 'അഖ്ലാഖ്' എന്ന ശ്രദ്ധേയമായ വേഷത്തിലാണ് നദീം ഖാന്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിങ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, മാധവന്‍, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

Read more topics: # നദീം ഖാന്‍
actor nadeem khan arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES