Latest News

മത്തായിച്ചാ മുണ്ടല്ല നിക്കര്‍; രസകരമായി കമെന്റിനു മറുപടി കൊടുത്ത് ആര്യ

Malayalilife
മത്തായിച്ചാ മുണ്ടല്ല നിക്കര്‍; രസകരമായി കമെന്റിനു മറുപടി കൊടുത്ത് ആര്യ

മൂന്നാമതൊരു ബിഗ് ബോസ് കൂടി മലയാളത്തില്‍ ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകര്‍. രണ്ടാമത്തെ സീസൺ കോവിഡ് മൂലമാണ് ഇടയ്ക്ക് നിർത്തിയത്. അതിൽ ബാക്കിയുണ്ടായിരുന്ന ചില മത്സരാർത്ഥികളിൽ ഒരാളാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്. ആര്യ സതീഷ് ബാബു ഒരു ഇന്ത്യൻ മോഡൽ കൂടിയാണ്. നടി സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ താരമാണ്. ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത നടിയും അവതാരകയുമായ ആര്യയ്ക്ക് നിരവധി വിമര്‍ശനങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനെയൊക്കെ തിരിച്ചുള്ള മറുപടിയുമായി താരം ആരാധകർക്ക് ഇടയിലേക്കെത്തി. 

നിരവധി ഫോട്ടോഷൂട്ട് നടത്താറുള്ള താരം ഈ ഇടയ്ക് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചിലർക്കൊക്കെ പ്രേശ്നമായി തീർന്നിരിക്കുന്നത്. അതിനുള്ള ഉത്തരവുമായാണ് നടി രംഗത്തുള്ളത്. ആര്യ ഇത്തവണ ലേശം ഗ്ലാമറസ് വേഷത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. ആര്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുത്തന്‍ ഫോട്ടോസ് വളരെ വേഗം വൈറലായി. പാന്റിടാതെയാണോ വന്നിരിക്കുന്നത് പോലത്തെ നിരവധി കമെന്റുകൾ ആ ചിത്രത്തിന്റെ താഴേയ് ഉണ്ട്. 'നമ്മുടെ പരിതികള്‍ നമ്മള്‍ തന്നെയാണ്', ചിറകുകളോടെ ഒരു പെണ്‍കുട്ടി വളരുന്നു, തുടങ്ങി ശ്രദ്ധേയമായ ക്യാപ്ഷനുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആര്യ കുറിച്ചിരിക്കുന്നത്.

'മത്തായിച്ചാ മുണ്ട് മുണ്ട്' എന്നാണ് ഒരാളുടെ കമന്റ്. 'മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍' എന്നായിരുന്നു ആര്യ ഇതിന് നല്‍കിയ മറുപടി. പാന്‍സ് മുഖ്യം ബിഗിലേ എന്നൊരാള്‍ പറഞ്ഞപ്പോള്‍ നിക്കര്‍ ഉണ്ട് ബിഗിലേ എന്നായിരുന്നു റിപ്ലേ. ഇത് മാത്രമല്ല കളിയാക്കാന്‍ വരുന്നവര്‍ക്കെല്ലാം മറുപടി നല്‍കിയും പിന്തുണച്ചവര്‍ക്ക് സ്‌നേഹം അറിയിച്ചും എത്തിയിരിക്കുകയാണ് ആര്യ. നിരവധി നല്ല കമ്മെന്റുകളും നടിയെ പിന്തുണച്ചു വന്നിട്ടുണ്ട്. 

Read more topics: # arya ,# bigboss ,# photoshoot ,# viral
arya bigboss photoshoot viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക