ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.താനൊരു അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം വാര്‍ത്തയാണ് അര്‍ച്ചന പങ്കുവെച്ചത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.
അമ്മയാവുന്നതിന് മുന്‍പ് ബേബി ഷവര്‍ ആഘോഷമാക്കാറുണ്ട് മിക്കവരും. ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ താഴെ നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.
കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നുവെന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അര്‍ച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.
എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറിയ എന്ന കഥാപാത്രമായിരുന്നു അര്‍ച്ചനയ്ക്ക്. റിയാലിറ്റി ഷോയായ ബിഗ് ബോസിലും അര്‍ച്ചന എത്തിയിരുന്നു.