ഒരുത്പന്നം ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പര്‍ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാന്‍ തയ്യാറല്ല; ആ അഹങ്കാരം തുടരനാണ് ഉദ്ദേശം; പരസ്യങ്ങള്‍ ചെയ്യുന്നില്ലെന്ന് അറിയിച്ച് അഖില്‍ മാരാരുടെ കുറിപ്പ്

Malayalilife
ഒരുത്പന്നം ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പര്‍ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാന്‍ തയ്യാറല്ല; ആ അഹങ്കാരം തുടരനാണ് ഉദ്ദേശം; പരസ്യങ്ങള്‍ ചെയ്യുന്നില്ലെന്ന് അറിയിച്ച് അഖില്‍ മാരാരുടെ കുറിപ്പ്

ബിഗ് ബോസ് സീസണ്‍ 5 ന്റെ ടൈറ്റില്‍ വിന്നര്‍ ആണ് അഖില്‍ മാരാര്‍. ഒട്ടനവധി ആരാധകരാണ് ബി?ഗ് ബോസ് ന് ശേഷം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. സംവിധായകനായ അഖില്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കും മറ്റു പ്രൊജെക്ടുകള്‍ക്കും ഉള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ പരസ്യങ്ങള്‍ ചെയ്യുന്നതിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകകളാണ് ശ്രദ്ദേയമാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ അഖില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലൂടെയാണ് താന്‍ പരസ്യങ്ങള്‍ ചെയ്യില്ലെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഒരുത്പന്നം ഞാന്‍ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അവ നല്ലതാണെന്ന് പറഞ്ഞ് ജനങ്ങളെ തനിക്ക് പറ്റിക്കാന്‍ സാധിക്കില്ലെന്ന് അഖില്‍ പറയുന്നു. ഇതിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയില്‍ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അഖില്‍ പറയുന്നു. 

നിരവധി ആള്‍ക്കാര്‍ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്..പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം..ഒരുത്പന്നം ഞാന്‍ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പര്‍ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാന്‍ ഞാന്‍ തയ്യാറല്ല..ഈ തീരുമാനത്തിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയില്‍ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവര്‍ക്ക് ഞാന്‍ അഹങ്കാരി ആയി തോന്നാം.. ആ അഹങ്കാരം തുടരാന്‍ ആണ് എന്റെ ഉദ്ദേശ്യം...ഉത്പന്നത്തിന്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എന്റെ വിശ്വാസം..', എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. 

പോസ്റ്റിന് താഴെ അഖിലിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ കമന്റുകള്‍ രേഖെപ്പടുത്തിയിട്ടുണ്ട്. വളരെ നല്ല തീരുമാനമാണ് അഖില്‍ മാരാര്‍ എടുത്തതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.

akhil marar fb post about advertisements

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES