എം ജയചന്ദ്രന്‍ എന്ന ഗായകനേയും സംഗീത സംവിധായകനേയും ഒന്നും മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമേയില്ല. വര്‍ഷങ്ങളായി സംഗീത രംഗത്ത് അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങള്‍ അധികമൊന്നും പുറത്തു വരാറില്ല. തങ്ങളുടേതായ സ്വകാര്യതയില്‍ കുടുംബം ഒതുങ്ങി കൂടുകയാണ്. എന്നാലിപ്പോഴിതാ, അദ്ദേഹത്തിന്റെ ഭാര്യ വിവാഹ ശേഷം ആദ്യ കാലത്ത് ഗൃഹനാഥയായി ഒതുങ്ങിക്കൂടിയിരുന്നെങ്കിലും ഇപ്പോള്‍ വലിയൊരു സംരംഭകയാണ്. ആയിരക്കണക്കിനു പേരുടെ മനസും വയറും നിറയ്ക്കുന്ന കൈപ്പുണ്യത്തിന്റെ കലവറയാണ് ഇപ്പോള്‍ പ്രിയ എന്ന ഗായകന്റെ ഭാര്യ. രണ്ടു മക്കളാണ് ഈ താരദമ്പതികള്‍ക്കുള്ളത്. നന്ദഗോപാല്‍, കാര്‍ത്തിക് ഗോപാല്‍ എന്നിവരാണ് മക്കള്‍.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയചന്ദ്രനും പ്രിയയും. പ്രിയ എംബിഎ യൂത്ത് ക്വയറില്‍ പ്രിയ പാടാന്‍ വന്നിരുന്നു. അപ്പോഴാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. എം എ മ്യൂസിക് പഠിച്ച പ്രിയ മോഹിനിയാട്ടം നര്‍ത്തകിയുമായിരുന്നു. അന്നു മൊട്ടിട്ട ഇഷ്ടമാണ് വിവാഹത്തിലേക്ക് എത്തിയത്. 23ാം വയസിലായിരുന്നു വിവാഹം. ണ്ടു കുടുംബങ്ങളും തമ്മില്‍ ആലോചിച്ചുള്ള വിവാഹമായിരുന്നു. വിവാഹകാര്യത്തില്‍ ആര്‍ക്കും തമ്മില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് മക്കളായ ശേഷം വീട്ടമ്മയായി ഒതുങ്ങിയ പ്രിയ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തന്റെ ഇഷ്ടങ്ങളിലേക്ക് തിരിച്ചെത്തുന്നത്. അങ്ങനെ തിരുവനന്തപുരത്ത് ഒരു കാറ്ററിംഗ് യൂണിറ്റ് തന്നെ ആരംഭിക്കുകയായിരുന്നു. മംഗല്യ കാറ്ററിങ്, മംഗല്യ ബേക്കറി, വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ വെജിറ്റബിള്‍ സ്റ്റോറും ഇപ്പോള്‍ ചെയ്യുന്നുണ്ട്. 2
ഭര്‍ത്താവ് സംഗീത രംഗത്ത് തിളങ്ങുമ്പോള്‍ മികച്ചൊരു മോഹിനിയാട്ടം നര്‍ത്തകി കൂടിയായ പ്രിയ പാചകത്തിലും സംഗീതത്തിലും നൃത്തത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. പ്രിയ മാംഗല്യ കാറ്ററിംഗ് എന്ന പേരില്‍ രുചികരമായ സദ്യ ഒരുക്കുന്ന പ്രിയയുടെ സംരംഭം ഇതിനോടകം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞു. സിനിമാ രംഗത്തേയും തിരുവനന്തപുരത്തെ സമ്പന്നരുടേയുമെല്ലാം വിവാഹാഘോഷങ്ങളിലേക്ക് സദ്യ ഒരുക്കുന്നത് പ്രിയയുടെ കാറ്ററിംഗ് യൂണിറ്റാണ്. സദ്യ മാത്രമല്ല, നോണ്‍വെജ് വിഭവങ്ങളും ഒരുക്കുന്നുണ്ട്. ഇടയ്ക്ക് ഭാര്യയുടെ കൈപ്പുണ്യം ആസ്വദിക്കാന്‍ ജയചന്ദ്രന്‍ നേരിട്ടെത്താറുമുണ്ട്.