Latest News

പുഴയില്‍ മുങ്ങിക്കുറിച്ച് ഈറനോടെ സ്വാസിക; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Malayalilife
 പുഴയില്‍ മുങ്ങിക്കുറിച്ച് ഈറനോടെ സ്വാസിക; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും ഇന്ദ്രന്റെ സീതയെ മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

രണ്ടുവയസ്സുമുതല്‍ താന്‍ നൃത്തം പഠിച്ചു തുടങ്ങിയ സീത തനിക്ക് എല്ലാം പ്രചോദനവും തന്നത് അമ്മയും അമ്മയുടെ അനുജത്തിയും ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴും തന്റെ പുത്തന്‍ ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളുമൊക്കെ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കുളക്കടവിലെ ഫോട്ടോഷൂട്ടാണ് തീം.സ്വാസിക അണിഞ്ഞിരിക്കുന്നത് സാരിയാണ്. വെള്ള നിറത്തിലുള്ള സാരിയാണ് സ്വാസിക പുതിയ ഫോട്ടോഷൂട്ടില്‍ അണിഞ്ഞിരിക്കുന്നത്.

വെള്ളത്തില്‍ നീന്തിക്കളിക്കുന്ന സ്വാസികയുടെ ചിത്രങ്ങളാണ് അത്. അതിമനോഹരമാണ് ചിത്രങ്ങളെല്ലാം. സുന്ദരമായ സാരിയും ഈറനണിഞ്ഞ ലുക്കില്‍ അതിസുന്ദരിയായി മാറിയ സ്വാസികയും തിളങ്ങുന്നുണ്ട് ഫോട്ടോഷൂട്ടില്‍.ആദര്‍ശ് താമരാക്ഷനാണ് വൈറലായി മാറിയിരിക്കുന്ന ചിത്രങ്ങളെടുത്തത്. തമിഴിലൂടെയായിരുന്നു സ്വാസികയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഫിഡിലിലൂടെ മലയാളത്തില്‍ അരങ്ങേറി.

 
 
 
 
 
 
 
 
 
 
 
 
 

Good morning

actress swasikavj latest photoshoot pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക