Latest News

സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നു; ബംഗാരുപഞ്ചാരത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച നടന്‍ റോണ്‍സണ്‍

Malayalilife
 സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നു; ബംഗാരുപഞ്ചാരത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച നടന്‍ റോണ്‍സണ്‍

ഭാര്യ സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ജനപ്രിയ സീരിയലായ സീതയില്‍ ജടായു ധര്‍മ്മന്‍ എന്ന കഥാപാത്രമായും തിളങ്ങിയ റോണ്‍സന്‍ അഭിനയരംഗത്ത് സജീവമാണ്.  ലോക്ഡൗണിന് മുന്‍പാണ് റോണ്‍സണ്‍ വിവാഹിതനായത്. ബാലതാരമായി ശ്രദ്ധനേയിട്ടുള്ള ഡോ നീരജയാണ് റോണ്‍സന്റെ ഭാര്യ. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവുമാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ സീത അരയന്നങ്ങളുടെ  വീട് തുടങ്ങിയ സീരിയലുകള്‍ക്ക് ശേഷം റോണ്‍സനെ സ്‌ക്രീനില്‍ കണ്ടില്ല. ഇതിന് കാരണം തിരക്കി ആരാധകരും എത്തിയിരുന്നു. 

എന്നാല്‍ മലയാള പരമ്പരകളില്‍ അടുത്തിടെയൊന്നും കാണാതിരുന്ന റോണ്‍സണ്‍ അന്യഭാഷ പരമ്പരകളില്‍ ആണ് സജീവമായത്. തെലുഗു പരമ്പരയായ ബംഗാരുപഞ്ചാരത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ താന്‍ ആ പരമ്പരയില്‍ നിന്നും പിന്മാറുകയാണ് എന്ന് സോഷ്യല്‍ മീഡിയ വഴി പങ്കിട്ട കുറിപ്പില്‍ പറയുന്നു.കൊറോണ മറാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകള്‍ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തില്‍ അഭിനയിക്കാന്‍ എത്തുക ബുദ്ധിമുട്ടാണ്. വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയില്‍ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി. ദയവായി സുരക്ഷിതര്‍ ആയിരിക്കുക', എന്നും റോണ്‍സണ്‍ പങ്ക് വച്ച പോസ്റ്റില്‍ പറയുന്നു.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും താഴെ നിരവധി പേരാണ് സീരിയലുകളിലേക്ക് തിരിച്ചെത്തണം എന്ന അഭ്യര്‍ത്ഥനയുമായി എത്താറുളളത്. മറ്റു ഭാഷകളില്‍ നിന്നും ആരാധകര്‍ കമന്റുമായി എത്താറുണ്ട്. ബംഗാരു പഞ്ചാരത്തില്‍ തിരിച്ചെത്തണമെന്ന് പറഞ്ഞ് നിരവധി പേരാണ് എത്തിയത്. ആരാധകരുടെ അഭ്യര്‍ത്ഥ ഏറിയത് കൊണ്ടാകും താരം പിന്മാറിയ കാര്യം വ്യക്തമാക്കിയതെന്നാണ് കരുതുന്നത്. 

actor ronson vincent leaves from telugu serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക