Latest News

ഡോ. രജിത് കുമാര്‍ വീണ്ടും ഏഷ്യാനെറ്റില്‍..! വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് രാത്രി ഒന്‍പതു മണി മുതല്‍

Malayalilife
ഡോ. രജിത് കുമാര്‍ വീണ്ടും ഏഷ്യാനെറ്റില്‍..! വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് രാത്രി ഒന്‍പതു മണി മുതല്‍

മലയാളടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ് 19 - പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരുന്ന ഈ സാഹചര്യത്തില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയില്‍ ജഗദീഷ്, ടിനി ടോം, ബിജു കുട്ടന്‍, കലാഭവന്‍ പ്രജോദ്, ഡോ. രജിത് കുമാര്‍ (ബിഗ് ബോസ് ഫെയിം) തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഓര്‍മ്മപ്പെടുത്തലുകളും മറ്റു രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു.

അകന്നിരിക്കാം.... മനസ്സുകള്‍ തമ്മിലുള്ള അടുപ്പത്തിലുടെയെന്ന സന്ദേശവുമായി വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഏഷ്യാനെറ്റില്‍ ഇന്ന് തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി ഒന്‍പതു മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Veendum Chila Veettu Visheshangal on Asianet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക