മലയാളി സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ഉമാ നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് ഉമാ നായരെ പരിചയമുള്ളത്. സീരിയലിൽ നിർമ്മല എന്ന കഥാപാത്രത്തെയാണ് ഉമാ അവതരിപ്പിച്ചത്. നിർമല എന്ന കഥാപാത്രം അത്രമേൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഉമയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ സീരിയൽ അവസാനിച്ചിട്ട് പോലും മലയാളി പ്രേക്ഷകർക്ക് ഉമയ്യയെയും ഉമ്മയുടെ ജീവിതത്തെ കുറിച്ച് അറിയാം ഇന്നും ആകാംഷയും ആഗ്രഹവുമാണ്. ഈ സീരിയൽ ഉമയ്ക്ക് മറ്റ് ചില പരമ്പരകൾക്ക് കൂടി അവസരങ്ങൾ തുറന്ന് കൊടുത്തു. തരാം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്റെ ജീവിതത്തിൽ എന്ത് സമഭാവിച്ചാലും അത് പ്രേക്ഷകരെ ഉമ തന്നെ അറിയിക്കാറുണ്ട്. അതിപ്പോൾ ചെറിയ സന്തോഷങ്ങള മുതൽ വലിയ കാര്യങ്ങൾ വരെ ആയാലും. അത്രമേൽ തന്റെ പ്രേക്ഷകരെ കൂടെ നിർത്തുന്ന നടിയാണ് ഉമാ.
കഴിഞ്ഞ ആഴ്ച മുതലാണ് സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ അവസാനിപ്പിക്കണം എന്ന് സർക്കാർ ഉത്തരവിടുന്നത്. കൊറോണ വ്യാപനം കാരണമാണ് ഇങ്ങനെ ഒരു ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പൊ യാതൊരു ഷൂട്ടിങ്ങും സംസ്ഥാനത്ത് നിലവിൽ നടക്കുന്നില്ല. ഇപ്പോൾ ഉമാ ഒരു വലിയ ആശങ്ക പങ്കുവെച്ച് കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ ലോക്‌ഡോൺ തന്റെ സീരിയൽ ഷൂട്ടിങ്ങിനെയും തൊഴിലിനേയും എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് ഉമാ നായർ. ഒരു ലോക്‌ഡോൺ കഴിഞ്ഞ് എല്ലാം ശെരിയായി വന്ന് തുടങ്ങുന്നതേ ഒള്ളു.. അപ്പോഴേക്കും മറ്റൊരു ലോക്‌ഡോൺ എന്നത് ആലോചിക്കാൻ പോ;ലും പറ്റാത്ത കാര്യം എന്നാണ് ഉമാ പറയുന്നത്. ലോക്കഡൗണിനു ശേഷം വർക്കിങ് ദിവസങ്ങൾ കുറഞ്ഞെന്നും അതുകൊണ്ട് തന്നെ കിട്ടുന്ന ദിവസം ഞങ്ങളെ കൊണ്ട് മുഴുവൻ പണി എടുപ്പിക്കുകയാൺന്നും ഉമ പങ്കുവെച്ചു. പ്രതിഫലം പോലും ഇപ്പോൾ മുഴുവനായി കിട്ടാറില്ലെന്നും ഉമാ പറഞ്ഞു. ഉമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.
ഒരു ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷം കാര്യങ്ങൾ ഒക്കെ പഴയത് പോലെ ആയി വരുന്നതേ ഉള്ളു. യെങ്കിലും ഇന്നും പഴയത് പോലെ പൂർണ്ണമായി മാറി എന്ന് പറയാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ അവസ്ഥയെ ഭയക്കുകയാണ് എല്ലാവരും. സാദാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇനിയും ഒരു ലോക്ക്ഡൗൺ കൂടി ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല എന്നതാണ് സത്യം. സിനിമ മേഖല ആണെങ്കിലും സീരിയൽ മേഖല ആണെങ്കിലും എല്ലാം ഒന്ന് പതുക്കെ പതുക്കെ പഴയത് പോലെ ആയി വരുകയായിരുന്നു. ഇത് ഇങ്ങനെ മുന്നോട് പോയാൽ കോവിഡിനെക്കാൾ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടാൻ പോകുന്നത് സാമ്പത്തിക പ്രതിസന്ധി മൂലവും വിഷാദരോഗം മൂലവും ആയിരിക്കും.
ലോക്ക്ഡൗണിന് ശേഷം സീരിയലിൽ ജോലിയുടെ രീതികൾക്ക് തന്നെ ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടായത്. ഇപ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റിനും കിട്ടുന്ന വര്‍ക്കിംഗ് ദിവസങ്ങള്‍ കുറഞ്ഞു. കിട്ടുന്ന ദിവസം കൊണ്ട് ഒരു ആർട്ടിസ്റ്റിനെ കൊണ്ട് മാക്സിമം ജോലി ചെയ്യിക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്.ഇത് മാത്രമല്ല, ഇപ്പോഴും പ്രതിഫലം പോലും ശരിയായി ലഭിച്ച് തുടങ്ങിയിട്ടില്ല. എല്ലാം പതുക്കെ ശരിയായി വരുകയായിരുന്നു. അപ്പോഴാണ് വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.