Latest News

ലിച്ചി തന്ന ആ വിലയേറിയ വിവാഹസമ്മാനം; സ്‌നേഹയും ശ്രീകുമാര്‍ പറയുന്നു

Malayalilife
 ലിച്ചി തന്ന ആ വിലയേറിയ വിവാഹസമ്മാനം; സ്‌നേഹയും ശ്രീകുമാര്‍ പറയുന്നു

ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങിയ സ്നേഹയും ശ്രീകുമാറും വിവാഹം കഴിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം തിരിക്കിലായിരുന്നെങ്കിലും ഇപ്പോള്‍ ലോക്ഡൗണില്‍ ഒരുപാട് സമയം ഒന്നിച്ചിരിക്കാന്‍ ദമ്പതികള്‍ക്ക് അവസരം കിട്ടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് ഇവര്‍. ഇപ്പോള്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തെകുറിച്ച്് വെളിപ്പെടുത്തിയിരിക്കയാണ് സ്‌നേഹയും ശ്രീകുമാറും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്‌നേഹ ചില വിശേഷങ്ങള്‍ പങ്ക് വച്ചത്. തിരക്ക് മാറിയതിന് ശേഷം ഹണിമൂണ്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ എല്ലാം പ്ലാനും പൊളിയുകയായിരുന്നു എന്നാണ് സ്‌നേഹ അഭിമുഖത്തിലൂടെ പറയുന്നത്. അതൊടൊപ്പം തന്നെ പ്രിയ കൂട്ടുകാരി രേഷ്മയെപറ്റിയും സ്‌നേഹ വെളിപ്പെടുത്തുന്നു

വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങിയിരുന്നു. അതിനാല്‍ എവിടേക്കും പോകാന്‍ പറ്റിയില്ല. ഒന്നിച്ചൊരു യാത്ര പോകാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നു. പിന്നെ മൂകാംമ്പികയിലൊക്കെ പോയി. നല്ലൊരു വിദേശട്രിപ്പും ഹണിമൂണും പ്ലാന്‍ ചെയ്തിരുന്നു. മേയ് 29 ന് ആയിരുന്നു ഒരു സിംഗപൂര്‍-മലേഷ്യ ക്രൂസ് ട്രിപ് പ്ലാന്‍ ചെയ്തത്. ഏറെ ആകാംഷയോടെ ഞാനും ശ്രീയും കാത്തിരുന്നതായിരുന്നു ആറ് ദിവസത്തെ ആ യാത്ര. മനസില്‍ നൂറായിരം ആഗ്രഹങ്ങളായിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തിയത് എന്നും താരം പറയുന്നു. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും ഇപ്പോഴെത്തെ സാഹചര്യമോര്‍ക്കുമ്പോള്‍ യാത്രയെക്കാളും വലുത് ജീവനാണ് എന്ന് തോന്നിയെന്നും സ്‌നേഹ വ്യക്തമാക്കി.

അഭിമുഖത്തിനിടെ വിവാഹ സമ്മാനമായി പ്രിയ സുഹൃത്ത് അന്ന രാജന്‍ നല്‍കിയ സ്പെഷ്യല്‍ ഗിഫ്റ്റിനെക്കുറിച്ചും താരം വെളിപ്പെടുത്തി. 'എനിക്കും ശ്രീക്കും വിവാഹ സമ്മാനമായി ലിച്ചി നല്‍കിയത് ഒരു യാത്ര ആയിരുന്നു, ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ യാത്ര അവളാണ് ഒരുക്കി തന്നത് എന്നും സ്‌നേഹ അറിയിച്ചു. വയനാട്ടിലെ വൈത്തിറി റിസോര്‍ട്ടിലേക്കാണ് ലിച്ചി ഇവര്‍ക്ക് യാത്ര ഒരുക്കി നല്‍കിയത്. അതിനാല്‍ പുതുവര്‍ഷം ഇവിടെയാണ് ആഘോഷിച്ചത്.

That precious wedding gift Lichty gave to sreekumar and sneha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക