വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

Malayalilife
topbanner
വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ്;  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്.  അഭിനയത്തിന് പുറമെ  നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്ര നായർക്ക് നിരവധി  ആരാധകരും ഏറെയാണ്

 ഒരു ക്രൂരയായ കഥാപാത്രമാണ് ഈ സീരിയലിൽ സുചിത്രയെ തേടി എത്തിയത് എങ്കിലും  വ്യക്തിജീവിതത്തിൽ സൂചിത്രാ നായർ വെറും സിമ്പിളാണ്. സുചിത്ര അഭിനയരംഗത്തേക്ക് ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ്  എത്തിയത്.

തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്ന വേളയിൽ തന്നെ  കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ്  മിനി സ്‌ക്രീനിൽ സുചിത്ര സജീവമായി മാറുന്നത്.  കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ്  സുചിത്രയെ പ്രേരിപ്പിച്ചത്.

 വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് സഹായിച്ചത്.  എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ.എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല.തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം. ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്.

എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും സുചിത്ര പറയുന്നു.
പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്.

അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത് എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നതെന്നും സുചിത്രാ നായർ വ്യക്തമാകുന്നു.

Suchithra nair words about wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES