Latest News

ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ; നടൻ വിവേക് ഗോപനെ വിമർശിച്ച് സോഷ്യൽ മീഡിയ

Malayalilife
ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ; നടൻ വിവേക് ഗോപനെ വിമർശിച്ച് സോഷ്യൽ മീഡിയ

രസ്പരം എന്ന സീരിയലിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് വിവേക് ഗോപന്‍. തുടർന്ന് ചില പരസ്യ ചിത്രങ്ങളിലും സിനിമയിലും മുഖം കാണിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാർത്തിക ദീപം എന്ന പാരമ്പരയിലൂടെയാണ് താരം വീണ്ടും അഭിനയ മേഖലയിൽ തുടരുന്നത്. എന്നാൽ ഇപ്പോൾ വിവേക് ഗോപന്‍ ബിജെപി അംഗത്വം എടുത്തതിന്റെ വിവരം ആണ് പുറത്ത് വരുന്നത്.  എന്നാൽ ഇപ്പോള്‍ താന്‍ ബിജെപി അനുഭാവി ആണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. 

ഞാനൊരു ബിജെപി അനുഭാവിയാണ്. മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും. മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്. ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തില്‍ ആണ് വിവേക് ഗോപന്‍ പറഞ്ഞു.  വിവേക് ഇതിനോടകം തന്നെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം നടത്തിയത്. എന്നാൽ ഇപ്പോൾ വിവേകിനെ അനുകൂലിച്ചും പ്രതീകൂലിച്ചും നിരവധിപ്പേർ രം​ഗത്തെത്തിയിരിക്കുകയാണ്.

ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ എന്നൊരാൾ വിവേകിനോട്  ചോദിക്കുമ്പോൾ നിങ്ങൾക്കൊക്കെ എന്താണ് ബ്രോ എന്നാണ് വിവേക് പ്രതികരിച്ചത്. എല്ലാത്തിലും നല്ലതും ചീത്തയും ഇല്ലേ. നമ്മൾ നല്ലത് ചെയ്യുക കാണുക അപ്പൊ തീരില്ലേ ഈ പ്രശ്നങ്ങൾ. ഞാൻ നല്ലത് ചെയ്‌താൽ നല്ല കാര്യം. ചീത്ത ചെയ്ത ചീത്ത കാര്യം അങ്ങനെ ചിന്തിക്കൂ എന്നും ആരാധകരോടായി വിവേക് പറയുന്നു.സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ പക്ഷെ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ നോക്കി എടുക്ക് ചേട്ടാ ചാണക പാർട്ടി തന്നെ വേണോ എന്ന മറ്റൊരാളുടെ ചോദ്യത്തിന് അതൊക്കെ പേഴ്സണൽ കാര്യമല്ലേ എന്നാണ് വിവേക് മറുപടി നൽകിയത്.

Social media reaction against actor Vivek gopan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക