മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ താരമാണ് ഷാജു ശ്രീധർ. ചക്രം,പുലിവാല്‍ കല്യാണം,കിടിലോല്‍ക്കിടിലം,കോരപ്പന്‍ ദി ഗ്രേറ്റ്,മായാജാലം ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയലിലും താരം ഏറെ സജീവമാണ്. നടി ചാന്ദിനിയാണ് താരത്തിന്റെ ഭാര്യ. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയായിരുന്നു. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ഷാജു മൂത്ത മകൾ നന്ദനയുമൊപ്പം ബ്സ്മാഷ് വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നന്ദന ഇപ്പോൾ ഒരു ഡിഗ്രി വിദ്യാർഥി കൂടിയാണ്. ഇളയ മകൾ നീലാഞ്ജനയും ചെറുപ്രായത്തിൽ സിനിമയിൽ അഭിനയിക്കുകയും ചെയ്‌തിരുന്നു. പാലക്കാട് ഒരു നൃത്ത കലാലയം ആണ് ഇപ്പോൾ ചാന്ദിനി നടത്തുന്നത്. മൂന്നൂറോളം കുട്ടികൾ ആണ് അവിടെ പഠിക്കുന്നതും. എന്നാൽ ഇപ്പോൾ ചാന്ദിനിയുമായിയുള്ള പ്രണയവും വ്യത്യസ്തമായ ഒളിച്ചോട്ടത്തിനെയും കുറിച്ചുമെല്ലാം പറയുന്ന ഷാജുവിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.
അന്നൊക്കെ സിനിമയിൽ നാല് നായകന്മാർ ഉണ്ടെങ്കിൽ ഒരാൾ ഞാനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചു. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി. വീട്ടിൽ പറഞ്ഞപ്പോൾ അത് പ്രശ്‌നമായി.
പിന്നെ ചാന്ദിനിയുടെ വീട്ടിൽ അവൾ എന്നെ വിളിക്കുന്ന ഫോൺ പിടിച്ചു, അങ്ങനെയാണ് ഇറങ്ങി വരുമോ എന്ന് അവളോട് ചോദിക്കുന്നത്. വിവാഹ ശേഷം ഞങ്ങളുടെ ആദ്യത്തെ യാത്ര ബോംബെ, ദുബായ് പിന്നെ തിരിച്ചു വന്നു സ്വിറ്റസർലാൻഡ്. ഇതെല്ലാം ഫിക്‌സ് ചെയ്തു വച്ചിട്ടാണ് ഞങ്ങൾ ഒളിച്ചോടിയത്.
ഇതൊക്കെ പ്രോഗ്രാം ആയിരുന്നു. ഞങ്ങൾ സ്‌പോൺസറോട് പറഞ്ഞു രണ്ട് പേർ ഒളിച്ചോടി വരുന്നുണ്ട്, ഏതെങ്കിലും പ്രോഗ്രാം അറെഞ്ച് ചെയ്യുകയാണെങ്കിൽ ഞങ്ങളും കാണും എന്ന്. അവരും ഹാപ്പിയായി പേയ്മെന്റ് കുറച്ചു കൊടുത്താൽ മതിയല്ലോ, ഒളിച്ചോടി വരുന്നവരല്ലേ. നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒളിച്ചോടിയതെന്നും ഷാജു വ്യക്തമാക്കുന്നു.