Latest News

ആദ്യ ബന്ധം ഉപേക്ഷിച്ചു; രണ്ടാം വിവാഹം ചെയ്ത സീരിയൽ നടൻമാർ ആരൊക്കെ എന്ന് അറിഞ്ഞോ

Malayalilife
ആദ്യ ബന്ധം ഉപേക്ഷിച്ചു; രണ്ടാം വിവാഹം ചെയ്ത സീരിയൽ നടൻമാർ ആരൊക്കെ എന്ന് അറിഞ്ഞോ

ലയാള മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ താരങ്ങൾ ഉണ്ട്. അവരുടെ അഭിനയ ജീവിതം ഉറ്റു നോക്കുന്നതും പോലെ താനാണ് അവരുടെ വ്യക്തി ജീവിതവും സൂക്ഷ്മമായി നീരിക്കുന്നവർ ഉണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ ചെലുത്തുമ്പോൾ ഇവരുടെ വിവാഹ ജീവിതം പരമ്പര കാണുന്നത് പോലെ അത്ര സുഖകരമാകണമെന്നില്ല. മലയാള മിനിസ്‌ക്രീനിൽ രണ്ടാമതും വിവാഹിതമാരായ നടൻമാർ ആരൊക്കെ എന്ന് നോക്കാം.


ആദിത്യൻ ജയൻ

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതനയാ  താരമാണ് ആദിത്യൻ ജയൻ.  നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടി സോനുവായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. എന്നാൽ സോനുവുമായുള്ള വിവാഹജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. തുടർന്ന് നർത്തകിയും നടിയുമായ അമ്പിളി ദേവിയെ വിവാഹം ചെയ്തു സന്തുഷ്‌ടമായ കുടുംബ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. ഇപ്പോൾ ഇരുവർക്കും ആയി രണ്ട് മകകൾ കൂടി ഉണ്ട്.

വിനോദ് കോവൂർ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. നാടകരംഗത്ത് നിന്നും എത്തി ബിഗ്സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. എന്നാൽ താരത്തിന്റേത് രണ്ടാം വിവാഹമാണ്. താരത്തിന്റെ ആദ്യ ഭാര്യയായ ദേവുവിനെ തന്നെയാണ് രണ്ടാമതും ഗുരുവായൂർ അമ്പല  നടയിൽ വച്ച് വിവാഹം കഴിച്ചത്.

ശ്രീനാഥ്

മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്നു ശ്രീനാഥ്. ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് കുറേ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച  ശ്രീനാഥ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തിൽ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇവർ പ്രണയിച്ച് 1984 സെപ്തംബറിൽ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു.  ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവർക്ക് കണ്ണൻ(വിശ്വജിത്ത്) എന്ന ഒരു മകൻ ഉണ്ട്.  2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

പ്രതാപ് പോത്തൻ
ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ പ്രതാപ്.കെ പോത്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം . ചെയ്തു. എന്നാൽ സീരിയൽ മേഖലയിലും താരം ശ്രദ്ധേയനാണ്. രാധിക ശരത് കുമാറിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. എന്നാൽ അതികം വൈകാതെ ഈ ബന്ധം അവസാനിക്കുകയും അമലയെ താരം വിവാഹം കഴിക്കുകയുമായിരുന്നു.

കിഷോർ സത്യാ
മലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. താരത്തിന്റെ കറുത്ത മുത്ത് എന്ന പരമ്പരയിലെ കഥാപാത്രം പ്രേക്ഷകര് ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ താരം ആദ്യം വിവാഹം ചെയ്തത് നടി ചാര്മിളയെ അറിയിരുന്നു. എന്നാൽ ഈ ചാര്മിളയുമായുള്ള കുടുംബ ബന്ധത്തിലെ അസ്വാരസ്ത്യങ്ങളെ തുടർന്ന് വിവാഹ മോചിതനാകുകയും വീണ്ടും വിവാഹിതനായ്ക്കുകയും ചെയ്തു. താരം ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് പൂജയെ ആണ്.


 

Read more topics: # Serial actors,# second marriage
Serial actors second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക