Latest News

ഞാൻ ആഗ്രഹിക്കുന്ന വിവാഹം ഇങ്ങനെയാണ്; വെളിപ്പടുത്തലുമായി രജിത് കുമാർ

Malayalilife
ഞാൻ ആഗ്രഹിക്കുന്ന വിവാഹം ഇങ്ങനെയാണ്; വെളിപ്പടുത്തലുമായി രജിത് കുമാർ

ബിഗ്‌ബോസിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് രജിത്ത് കുമാര്‍. നിരവധി ആരാധകർ ഉള്ള രജിത്തിന് ലഭിക്കുന്ന പിന്തുണയും ഏറെയാണ്. വിവാഹമേ കഴിക്കില്ലെന്ന് പറഞ്ഞ രജിത്തിന്റെയും നടി കൃഷ്ണപ്രഭയുടെയും വിവാഹചിത്രം കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യല്‍മീഡിയയില്‍ ഏറ്റെടുത്തിരുന്നു. ചിത്രങ്ങൾ കണ്ട് ആദ്യം ഏവരും ഒന്ന് അമ്പരന്നിരുന്നെങ്കിലും പിന്നാലെ അതിന്റെ സത്യാവസ്ഥ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹം എങ്ങനെയായിരിക്കണം എന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറയുകയാണ്.

ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന  ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ ഉള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം  പുറത്ത് വന്നത്. ചിത്രീകരണത്തോട് അനുബന്ധിച്ച് നടന്ന വിവാഹ  യഥാർത്ഥ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച തരത്തിലുള്ള വിവാഹമാണ് എന്നാണ് രജിത് പറയുന്നത്. വളരെ ലളിതമായ രീതിയിൽ അമ്പലത്തിൽ വച്ച് നടത്തുന്ന വിവാഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. അതേസമയം തന്റെ റിയൽ ലൈഫിൽ ഇങ്ങനെ ഒരു വിവാഹം നടന്നിട്ടില്ല എന്നും പറയുന്നു. ഞാൻ ഒരു അഭിനേതാവല്ല. ഞാൻ നാച്ചുറൽ ആയി ജീവിക്കുകയാണ് ചെയ്യുന്നത്.

 ഇനി വരാൻ പോകുന്ന  ഷോ വെറും ഹാസ്യ പരമ്പരയല്ല. ജീവിത ഗന്ധിയായ ഒന്നാണ്. ചതിക്കുഴികൾ അമളികൾ തുടങ്ങിയവ എല്ലാം തന്നെ കോർത്ത് ഇണക്കിയ ഒന്നാണ്. എന്റെയും കൃഷ്ണപ്രഭയുടെയും ചിത്രങ്ങൾ കണ്ട നിങ്ങൾ ഞെട്ടി എങ്കിൽ അതിൽ അണിനിരന്നിരിക്കുന്ന വമ്പൻ താരങ്ങളെ കണ്ട് നിങ്ങൾ ഞെട്ടുകയും ചെയ്യും. 

Read more topics: # Rajith kumar words about wedding
Rajith kumar words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക