Latest News

കസ്തൂരിമാനിലെ ദിയയും റിയയും; മഞ്ജുവാര്യരെ പോലും ഞെട്ടിച്ച പൂജ; ഈ സുന്ദരി കുട്ടികൾ ആരെന്ന് അറിയാമോ

Malayalilife
കസ്തൂരിമാനിലെ ദിയയും റിയയും; മഞ്ജുവാര്യരെ പോലും ഞെട്ടിച്ച പൂജ; ഈ സുന്ദരി കുട്ടികൾ ആരെന്ന് അറിയാമോ

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കസ്തൂരിമാൻ. മൂന്ന് പെണ്‍കുട്ടികളുടെ കഥയിൽ ആരംഭം കുറിച്ച പരമ്പര ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നത് കാവ്യയുടെയും ജീവയുടെയും മക്കളുടെയും വിശേഷങ്ങളിലൂടെയാണ്. ജീവിതത്തിൽ അവർ നേരിടുന്ന സംഘർഷങ്ങളും വെല്ലുവിളികളും എല്ലാം ആണ് പരമ്പരയുടെ  ഇതിവൃത്തം. ജീവയെയും കാവ്യയെയും പ്രേക്ഷകർ ഏറ്റെടുത്തത്  പോലെ തന്നെ ഇരുവരുടെയും മക്കളായി  എത്തിയ റിയ , ദിയ എന്നീ പെൺകുട്ടികളെയാണ്. എന്നാൽ ഈ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഒൻപത്  വയസ്സുകാരിയായ പൂജ മേനോന്‍ ആണ്.

 വ്യത്യസ്ത സ്വഭാവക്കാരാണ് കാവ്യയുടേയും ജീവയുടെയും മക്കളായി റിയയും  , ദിയയും എത്തുന്നത്. എന്നാൽ ഇപ്പോൾ  സഹോദരിമായ ഇരുവരും പരസ്പരം കണ്ടുമുട്ടുകയും സ്നേഹത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുകയുമാണ്. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ഒരാള്‍ തന്നെയാണെന്ന് പലപ്പോഴും കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല.  
 പൂജ എന്ന്പറയുന്നത് കടവല്ലൂര്‍ സ്വദേശികളായ ജയേഷ് മേനോന്‍ പൂര്‍ണിമ എന്നിവരുടെ മൂത്ത മകളാണ്. കുന്നംകുളം എക്‌സല്‍പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയായ പൂജ  മഞ്ജുവാര്യരുടെ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ പ്രേക്ഷകരുടെ മുന്നിൽ  അവതരിപ്പിച്ചാണ് പ്രേക്ഷക ശ്രദ്ധ പിടിച്ച്പറ്റിയത്.

പിന്നാലെ  സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചതും വൈറലായിരുന്നു. ടിക്ടോക്കില്‍ വിവിധ വീഡിയോകള്‍ ചെയ്യാന്‍ മുത്തശ്ശി ശൈലജയാണ്  പൂജയ്ക്ക് പ്രചാേദനമായത്. മുത്തശ്ശി തന്നെയായിരുന്നു പൂജയുടെ  പ്രകടനങ്ങളെല്ലാം സ്മര്‍ട്ട് ഫോണില്‍ പകര്‍ത്തിയതും. എന്നാൽ ഇപ്പോൾ സഹപാഠികൾക്കും നാട്ടുകാർക്കും ഇടയിൽ ഒരു താരമായി മാറിയിരിക്കുകയാണ് പൂജ.
 

Kasthooriman serial fame Actress pooja menon reality

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക