Latest News

എടാ പൊട്ടന്‍ രഘൂ; നിന്റെ മനസിലിരിപ്പ് കൊള്ളാലോ; രഘുവിനെ നാണംകെടുത്തി ദയ അശ്വതി

Malayalilife
എടാ പൊട്ടന്‍ രഘൂ; നിന്റെ മനസിലിരിപ്പ് കൊള്ളാലോ; രഘുവിനെ നാണംകെടുത്തി ദയ അശ്വതി

സോഷ്യല്‍മീഡിയയില്‍ ചീറ്റപ്പുലിയായിരുന്നെങ്കിലും ബിഗ്‌ബോസില്‍ ഇമോഷണലി വീക്കായിരുന്ന താരമാണ് ദയ അശ്വതി. എന്നാല്‍ ബിഗ്‌ബോസ് വിട്ട് പുറത്തേക്ക് വന്ന താരം സോഷ്യല്‍മീഡിയയില്‍ വീണ്ടും ആക്ടീവായിരിക്കയാണ്. ടിക്ടോക്കിലും ദയ തിളങ്ങുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയും, പോസ്റ്റുമാണ് വീണ്ടും ആളുകള്‍ ചര്‍ച്ച ചെയുന്നത്. അതേസമയം ബിഗ്‌ബോസിലെ ശത്രുവായിരുന്ന പ്രദീപുമായി വീണ്ടും ദയ അടുപ്പത്തിലായിരിക്കയാണ്.

ആര്‍ ജെ രഘുവിനെ പൊളിച്ചടുക്കിയാണ് ദയ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ ആര്‍ജെ രഘുവിന്റെ കിളി പോയീ എന്നാ തോന്നുന്നത് അത് ശരിക്കും മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ രഘുവിന്റെ എഫ്ബി യില്‍ കയറി നോക്കണം എന്നാണ് പുതിയ പോസ്റ്റിലൂടെ ദയ പറയുന്നത്. ബിഗ്‌ബോസിലെ ഓരോരുത്തരെയും പറ്റി ഓരോ ദിവസങ്ങളില്‍ രഘു പോസ്റ്റിടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തുറന്നടിച്ച് ദയ എത്തിയത്. ദയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

എടാ പൊട്ടന്‍ രഘു കേരളത്തില്‍ ജീവിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് മനസ്സിലാവുന്നവരുമായി താരതമ്യപെടുത്ത്, എന്തിനാ നീ അന്താരാഷ്ട്രത്തിലോട്ട് പോവുന്നത്. ബിഗ് ബോസില്‍ പോയി ഫ്‌ലാറ്റു കിട്ടാത്തതില്‍ നിനക്ക് വട്ടായോ. രജിത്ത് സാര്‍ ജയിക്കുമോ എന്ന് നിന്നോട് ലൈവില്‍ ചോദിച്ചവര്‍ക്ക് നിന്റെ മറുപടി ഞാന്‍ കേട്ടു പിന്നെ എന്തിനാ ഞാനൊക്കെ എന്ന്. നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘു.

ആദ്യം നിന്റെ കുടവയറും പിത്തം പിടച്ച തടിയും കുറക്ക്. അത് മേലനങ്ങിപണിയെടുത്താല്‍ ശരിയാവും. നിന്റെ എഫ്ബിയില്‍ നിന്നെക്കുറിച്ചുള്ള കാര്യങ്ങളല്ല കുറച്ചു നാളായി നീ പോസ്റ്റു ചെയ്യുന്നത് മറ്റുള്ളവരേ കുറിച്ചു മാത്രം. നിനക്ക് കിട്ടേണ്ട തെറി മറ്റുള്ളവരുടെ ഫോട്ടോ വെച്ച് നീ പലിശയും മുതലും അടക്കം ഞങ്ങളെപ്പോലുള്ളവര്‍ക്ക് ജനങ്ങളില്‍ നിന്ന് വാങ്ങി തരുന്ന നിന്റെ പുതീയ സൈകോളജി മൂവ് കൊള്ളാം, കഷ്ടം. നിനക്ക് ചെമ്പരത്തിപ്പൂവല്ല കുതിരവട്ടമാ നല്ലത്. എന്നാണ് രഘുവിനെതിരെ ദയ കുറിച്ചത്.

ബിഗ് ബോസില്‍ എത്തിയപ്പോള്‍ പ്രദീപുമായി തനിക്ക് ഉണ്ടായിരുന്ന മുന്‍ പരിചയത്തെകുറിച്ച ദയ അശ്വതി തുറന്നു പറഞ്ഞിരുന്നു. ജോലി നല്‍കാം എന്നുപറഞ്ഞു തിരുവനന്തപുരത്തേക്ക് പ്രദീപ് തന്നെ വിളിച്ചു വരുത്തിയതായും, പിന്നെ ഉണ്ടായ  സംഭവങ്ങളെ കുറിച്ചുമെല്ലാം  താരം സൂചിപ്പിച്ചിരുന്നു.

പ്രദീപും ഒത്ത് ദയയുടെ ടിക് ടോക് വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വൈറല്‍ ആണ്.മുന്‍പ് ഉണ്ടായിരുന്ന  പല പ്രശ്‌നങ്ങളും ഇതോടെ തീര്‍ന്നല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
 

Read more topics: # Daya aswathy commented on raghu
Daya aswathy commented on raghu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക