Latest News

ഒഡീസി നർത്തകി; യോഗ സ്കൂൾ നടത്തുന്ന ഭർത്താവ്; യൂണിവേഴ്സിറ്റിയിൽ പഠനം; ബിഗ്‌ബോസ് മത്സരാർത്ഥി സന്ധ്യയെ കുറിച്ച് അറിയാം

Malayalilife
ഒഡീസി നർത്തകി; യോഗ സ്കൂൾ നടത്തുന്ന ഭർത്താവ്; യൂണിവേഴ്സിറ്റിയിൽ പഠനം; ബിഗ്‌ബോസ് മത്സരാർത്ഥി സന്ധ്യയെ കുറിച്ച്  അറിയാം

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 3  ആരംഭം കുറിച്ചിരിക്കുകയാണ്. ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ നിരവധി സർപ്രൈസുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന്  ഏറെ പുതുമയാർന്ന രീതിയിലാണ്ഇത്തവണത്തെ ബിഗ് ബോസ് സീസൺ  3.   ഇത് മത്സാരാർഥികളുടെ നിർണ്ണയത്തിലും പ്രകടമാണ്.  ഇത്തവണ ബിഗ് ബോസ് ഹൗസിൽ സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത താരങ്ങൾ വരെ എത്തിയിട്ടുണ്ട്.എന്നാൽ ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാര്ഥിയാണ് സന്ധ്യ മനോജ്,. സോഷ്യൽ മീഡിയ വഴി  ബിഗ് ബോസ് എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ഉയർന്നുകേൾക്കുന്ന പേരാണ് സന്ധ്യയുടേത്.

ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് സന്ധ്യമനോജ് എന്ന ഭരതനാട്യ നർത്തകിക്ക്  അവരെ ഒഡീസി നർത്തകിയാക്കിയത്.  ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ആണ് മലേഷ്യയിൽ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങൾ പഠിച്ച സന്ധ്യമനോജ്.  നർത്തകിമാർ യോഗയും  നൃത്ത രൂപം ഭരതനാട്യം, കുച്ചിപ്പുടി അങ്ങനെ എന്ത് താനെ ആയാലും അതിന് പൂർണ്ണത വരണമെങ്കിൽ നൃത്തത്തോടൊപ്പം അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം.  സ്വന്തം വകയായി സന്ധ്യ  വിദ്യാർത്ഥികൾക്കായി ഭർത്താവിന്റെ യോഗാ സ്‌കൂളിനൊപ്പം യോഗയും ഒഡീസിയും യോജിപ്പിച്ചുള്ള നൃത്തവിദ്യാഭ്യാസവും നൽകുന്നുണ്ട്.

നൃത്തത്തെ ഫിലോസഫിക്കലായി സമീപിക്കാനാണ് മുപ്പത്തിരണ്ട് കാരിയായ  സന്ധ്യയുടെ എന്നത്തേയും പ്രിയം. അതിനു ഏറെ കരുത്ത് നൽകി കൊണ്ട്  ഭർത്താവും കുടുംബവും സന്ധ്യക്ക്  ഒപ്പമുണ്ട്. കലാമണ്ഡലം പാർവതി നാരായണ സ്വാമിയുടെ കീഴിലാണ് താരം നൃത്തം അഭ്യസിച്ചിരുന്നത്. സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെ ഉള്ള വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1988  നവംബര് രണ്ടിനാണ് സന്ധ്യ ജനിച്ചത്.ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച സന്ധ്യ തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് തിരുവനന്തപുരത്താണ്. കേരളം യൂണിവേഴ്സിറ്റിയിൽ ആണ് സന്ധ്യ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയതും. സന്ധ്യ തന്റെ അഞ്ചാമത്തെ വയസ്സ് മുതലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയതും. സന്ധ്യയുടെ പിതാവ് മനോജ് ഒരു നൃത്ത അധ്യാപകൻ കൂടിയാണ്. സന്ധ്യ കുടുംബവുമൊത്ത് മലേഷ്യയിലാണ് കഴിഞ്ഞു പോരുന്നത്. മനോജ് കൈമൾ എന്നാണ് സദ്യയുടെ ഭർത്താവിന്റെ പേര്. ഒരു യോഗ ട്രൈനെർ കൂടിയാണ് അദ്ദേഹം. 

Bigg boss fame sandhya manoj life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക