താന്‍ ബില്‍ഡിംഗ് റെന്റല്‍ ബിസിനസ്  8-9 വര്‍ഷമായി ചെയ്യുന്നു; ഭര്‍ത്താവ് വിഷ്ണു കാര്‍ ബിസിനസ് ചെയ്യുന്നുണ്ട്; കരിയറില്‍ നിന്ന് വീണ് പോകുമോ എന്ന പേടിയില്ലാത്തത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്;ഭര്‍ത്താവ് വിഷ്ണുവാണ് തന്റെ ബിസിനസ് പാര്‍ട്ണര്‍; മീര അനില്‍ ബിസിനസിനെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
 താന്‍ ബില്‍ഡിംഗ് റെന്റല്‍ ബിസിനസ്  8-9 വര്‍ഷമായി ചെയ്യുന്നു; ഭര്‍ത്താവ് വിഷ്ണു കാര്‍ ബിസിനസ് ചെയ്യുന്നുണ്ട്; കരിയറില്‍ നിന്ന് വീണ് പോകുമോ എന്ന പേടിയില്ലാത്തത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്;ഭര്‍ത്താവ് വിഷ്ണുവാണ് തന്റെ ബിസിനസ് പാര്‍ട്ണര്‍; മീര അനില്‍ ബിസിനസിനെക്കുറിച്ച് പങ്ക് വച്ചത്

മലയാളത്തിന്റെ പ്രിയ അവതാരകയാണ് മീര അനില്‍. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയായ താരത്തിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.കരിയറിനെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മീര അനില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.ജീവിതത്തില്‍ സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മീര പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ നിമിഷങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പൈസ കിട്ടുക. മലയാളത്തിലെ എല്ലാ വ്‌ലോഗേര്‍മാരെ എടുത്താലും അവരുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ കണ്ടന്റ് വിറ്റഴിക്കപ്പെടുന്നത്. മലയാളി വ്യൂവേര്‍സിന് അത് കാണാന്‍ ഇഷ്ടമാണ്. ഭര്‍ത്താവുണ്ടല്ലോ, നിങ്ങള്‍ക്കും ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ചെറിയൊരു പ്രൈവസി വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. നിശബ്ദമായി ജോലി ചെയ്യാനും എന്റെ വിജയം എനിക്കു വേണ്ടി സംസാരിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വേറൊരാള്‍ അവരുടെ ലൈഫ് സ്‌റ്റൈല്‍ കാണിക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല'', എന്ന്  അഭിമുഖത്തില്‍ മീര അനില്‍ പറഞ്ഞു.

അവതരണം മാത്രമല്ല തന്റെ വരുമാന മാര്‍ഗമെന്നും കഴിഞ്ഞ 9 വര്‍ഷത്തോളമായി ബില്‍ഡിംഗ് റെന്റല്‍ ബിസിനസ് ചെയ്യുന്നുണ്ടെന്നും മീര കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് വിഷ്ണുവാണ് ബിസിനസ് പാര്‍ട്ണര്‍ എന്നും തങ്ങള്‍ക്ക് വേറെ പാര്‍ട്ണറില്ലെന്നും താരം വ്യക്തമാക്കി. ''കഴിഞ്ഞ ദിവസം എന്റെ മൂന്നാമത്തെ ബില്‍ഡിംഗിന്റെ ഉദ്ഘാടനമായിരുന്നു. മൈനസില്‍ നിന്ന് തുടങ്ങിയ എനിക്കിതൊന്നും പേടിക്കേണ്ടതില്ല. എന്റേതായൊരു വഴി ഞാന്‍ വെട്ടിയെടുക്കും'', എന്നും മീര കൂട്ടിച്ചേര്‍ത്തു.

വേദി കയ്യടക്കത്തോടെ നിയന്ത്രിക്കുക ആങ്കറുടെ ഉത്തരവാദിത്വമാണെന്ന് മീര പറയുന്നു. എംസി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാസ്റ്റര്‍ ഓഫ് സെറിമണി എന്നാണ്. അവിടെ നമ്മളാണ് മാസ്റ്റര്‍. നമ്മുടെ കയ്യിലാണ് കണ്‍ട്രോള്‍ ഇരിക്കുന്നത്. ഒരു തവണ സ്റ്റേജില്‍ അല്ലു അര്‍ജുന്‍ വന്നു. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. അതുപോലെ വിജയ് എന്റെ തൊട്ടടുത്ത് നില്‍ക്കുന്നു.

ആ മൊമന്റില്‍ നമ്മുടെ ഫാന്‍ ഗേള്‍ സാധനം കയറി വന്നാല്‍ ഇതെല്ലാം ഉള്‍ട്ടയാകും. ജീവിതത്തില്‍ കാണണമെന്ന് ആഗ്രഹിച്ചയാള്‍ കെട്ടിപ്പിടിക്കാന്‍ തക്ക ദൂരത്തില്‍ നില്‍ക്കുന്നു. അതൊന്നും വിട്ട് പോകാതെ കണ്‍ട്രോള്‍ഡ് ആക്കണം. സ്റ്റേജ് കണ്‍ട്രോള്‍ ചെയ്യണം. നമ്മുടെ കയ്യിലാണ് അതെന്നും മീര പറയുന്നു.

വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായ മീര, 'സ്ത്രീ' എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും അവര്‍ മലയാളികള്‍ക്ക് സുപരിചിതയായി. 

Read more topics: # മീര അനില്‍
meera anil opens up about her business

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES