'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബര്‍ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ വച്ച് നടക്കും. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിച്ച് ഡോക്ടര്‍ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന'കൃഷ്ണാഷ്ടമി: the book of dry leaves', വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് വിതരണക്കാര്‍.
ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയില്‍ ഏഴു ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ വരികള്‍ക്ക് പുറമേ അഭിലാഷ് ബാബുവിന്റെ വരികളും സിനിമയിലുണ്ട്. ഔസേപ്പച്ചന്‍, പി. എസ് വിദ്യാധരന്‍,ജയരാജ് വാര്യര്‍,ഇന്ദുലേഖ വാര്യര്‍,സ്വര്‍ണ്ണ, അമല്‍ ആന്റണി ചാര്‍ളി ബഹറിന്‍ എന്നിവരാണ് ഗായകര്‍.സംവിധായകന്‍ ജിയോ ബേബി മുഖ്യ വേഷത്തില്‍ എത്തുന്ന ഉടന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരും.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ 1958ല്‍ പുറത്തിറങ്ങിയ 'കടല്‍ക്കാക്കകള്‍' എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിതയാണ് 'കൃഷ്ണാഷ്ടമി'. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ കുറച്ചു മനുഷ്യരുടെ ജയിലിലെ ജീവിതമാണ് കൃഷ്ണാഷ്ടമി പറയുന്നത്. ഇതിനെ പുതിയ കാലത്തിനനുസരിച്ച് കുറച്ച് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി ദൃശ്യഭാഷ നല്‍കിയിരിക്കുകയാണ് 'കൃഷ്ണാഷ്ടമി: the book of dry leaves'ല്‍ .
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തിക് ജോഗേഷ്
ചായാഗ്രഹണം-ജിതിന്‍ മാത്യു,എഡിറ്റര്‍-അനു ജോര്‍ജ്,സൗണ്ട്- രബീഷ്,പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് ദാസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയേഷ് എല്‍ ആര്‍,
പ്രോജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍,
അസോസിയേറ്റ് ഡയറക്ടര്‍-അഭിജിത് ചിത്രകുമാര്‍,
മേക്കപ്പ്-ബിനു സത്യന്‍,
കോസ്റ്റ്യൂംസ്- അനന്തപത്മനാഭന്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.