Latest News

കോണ്‍സ്റ്റബിള്‍ മഞ്ജു സീരിയലില്‍ നിന്നും പിന്മാറി സ്വാതി;പുതിയ നായികയായി എത്തുന്നത്  കാണാകണ്മണിയിലും കുടുംബശ്രീ ശാരദയിലും തിളങ്ങിയതിരുവനന്തപുരത്തുകാരി ദേവിക പിള്ളയുടെ കഥ

Malayalilife
കോണ്‍സ്റ്റബിള്‍ മഞ്ജു സീരിയലില്‍ നിന്നും പിന്മാറി സ്വാതി;പുതിയ നായികയായി എത്തുന്നത്  കാണാകണ്മണിയിലും കുടുംബശ്രീ ശാരദയിലും തിളങ്ങിയതിരുവനന്തപുരത്തുകാരി ദേവിക പിള്ളയുടെ കഥ

വ്യത്യസ്തമായ ജീവിതകഥയും അവതരണശൈലിയും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു മുന്നേറുന്ന പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന 'കോണ്‍സ്റ്റബിള്‍ മഞ്ജു'. ഒരു വര്‍ഷത്തിലേറെയായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ നായികയായി സ്വാതി നിത്യാനന്ദും നായകനായി നടി ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍ത്താവുമാണ് അഭിനയിക്കുന്നത്. പരമ്പരയില്‍ ശ്രദ്ധേയമായ അഭിനയം തന്നെ കാഴ്ച വച്ചിരുന്ന സ്വാതി ഇപ്പോഴിതാ, പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. 

സീരിയലില്‍ പുതിയ മഞ്ജുവായി എത്തിയിരിക്കുന്നത് ദേവിക എസ് പിള്ളയെന്ന നടിയാണ്. ദേവിക മിനിസക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാം പരിചിതമായവള്‍ കൂടിയാണ്. സൂര്യാ ടിവിയിലെ തന്നെ കാണാകണ്മണി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ദേവിക തുടര്‍ന്ന് സീ കേരളത്തിലെ കുടുംബശ്രീ ശാരദയിലെ ശാരികയായും ഫ്ളവേഴ്സിലെ പഞ്ചാഗ്‌നിയിലെ പഞ്ച രത്നങ്ങളില്‍ അഖിലയായും എല്ലാം തിളങ്ങിയിരുന്നു. ഇതില്‍ നിന്നെല്ലാം പിന്മാറിയ ദേവിക പിന്നീട് എത്തിയത് അകലെയിലെ രമ്യയായിട്ടാണ്.


നിര്‍ണായകമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ അകലെ എന്ന സീ കേരളത്തിലെ പരമ്പര മുന്നോട്ടു പോകുമ്പോഴാണ് ശാരിക കോണ്‍സ്റ്റബിള്‍ മഞ്ജുവിലേക്കും എത്തിയിരിക്കുന്നത്. അകലെയില്‍ നിന്നും പിന്മാറാതെ തന്നെയാണ് കോണ്‍സ്റ്റബിള്‍ മഞ്ജുവിലെ മഞ്ജുവിനെയും ദേവിക ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തുകാരിയായ നടി ഡാന്‍സറും മോഡലും ഒക്കെയാണ്. സാധാരണ കുടുംബത്തില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് എത്തിയ താരം കൂടിയാണ് ദേവിക എസ് പിള്ള എവന്ന ഈ നടി. അതേസമയം, ദേവികയുടെ വരവോടെ ദേവികയുടെ ആരാധകരും കോണ്‍സ്റ്റബിള്‍ മഞ്ജു കാണാന്‍ പരമ്പരയിലേക്ക് എത്തിയിട്ടുണ്ട്.

ഇതിനിടെ സ്വാതിയുടെ സോഷ്യല്‍ മീഡിയാ പേജിലേക്ക് ചോദ്യങ്ങളുമായി ആരാധകര്‍ എത്തി. എന്താ സീരിയലില്‍ നിന്നും മാറിയോ എന്ന ഒരു ആരാധികയുടെ ചോദ്യത്തിന് Yes I quit എന്ന മറുപടിയാണ് സ്വാതി നല്‍കിയത്. ചേച്ചീ.. പെട്ടെന്ന് ഷോക്ക് ആയി പോയി കേട്ടിട്ട്.. എന്താ പിന്മാറിയേ എന്ന മറ്റൊരു ചോദ്യത്തിന് ഒരുപാട് റീസണ്‍സ് ഉണ്ട്. ഡീറ്റെയില്‍ ആയി പറയേണ്ട സിറ്റുവേഷന്‍ വരുമ്പോള്‍ പറയാം എന്നായിരുന്നു ആ ചോദ്യത്തിന് സ്വാതി നല്‍കിയ മറുപടി. 

കോണ്‍സ്റ്റബിള്‍ മഞ്ജുവിന്റെ ക്യാമാറാമാനായ വിഷ്ണു സന്തോഷുമായി പ്രണയത്തിലാണ് സ്വാതി. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും മുടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് നടിയുടെ പിന്മാറ്റ വാര്‍ത്തയും എത്തുന്നത്. അതേസമയം, പരമ്പരയില്‍ നിന്നും വിഷ്ണു പിന്മാറിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

നൃത്തത്തെ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യാമറക്ക് മുന്‍പിലേക്ക് എത്തിയത്. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. 

പ്രേക്ഷക പ്രീതിയും റേറ്റിങ്ങില്‍ ഒന്നാമതും നിന്ന ഭ്രമണത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദന്‍, ലാവണ്യ, ശരത് തുടങ്ങി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കവേയായിരുന്നു ഭ്രമണത്തില്‍ നായികയായത്. അതിനിടെ തന്നെയായിരുന്നു സ്വാതി പരമ്പരയുടെ ക്യാമാമറാമായിരുന്ന പാലക്കാട് നെന്മാറ സ്വദേശി പ്രതീഷുമായി പ്രണയിച്ചു വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ നടി മാസങ്ങള്‍ക്കു ശേഷമാണ് പ്രണയ വര്‍ണങ്ങള്‍ എന്ന സീരിയലിലൂടെ തിരിച്ചെത്തിയത്. തെലുങ്ക് സീരിയലിലും അഭിനയിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ മഞ്ജു എന്ന സൂര്യാ ടിവിയിലെ സീരിയലില്‍ തിളങ്ങവേയാണ് അതിന്റെ ക്യാമറാമാനായ വിഷ്ണുവുമായി അടുപ്പത്തിലായത്.


 

constabil manju serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES