Latest News

എന്റെ ഈ അഞ്ച് മക്കളാണ് ഇന്ന് എനിക്ക് ലോകം; മനസ്സ് തുറന്ന് അനു ജോസഫ്

Malayalilife
എന്റെ ഈ അഞ്ച് മക്കളാണ് ഇന്ന് എനിക്ക് ലോകം; മനസ്സ് തുറന്ന് അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് അനു ജോസഫ്. നിരവധി മിനിസ്ക്രീൻ പരമ്പരയിലാണ് താരം വേഷമിട്ടിരുന്നത്. അനു തന്റെ യൂട്യൂബ് വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവയാണ്. എന്നാൽ ഇപ്പോൾ തന്റെ ലോകം എന്ന് പറയുന്നത് അഞ്ച് മക്കളാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

കാര്യം നിസ്സാരം എന്ന പരമ്പരയിലെ സത്യഭാമയായിട്ടായിരുന്നു അനു പ്രേക്ഷക മനസ്സ് കീഴടക്കിയത്.  ഇന്ന് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് നടത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച അനുവിന്റെ ഒടുവിലായി  പുറത്തിറങ്ങിയ ചിത്രം മാർഗ്ഗം കളിയാണ്. എന്നാൽ ഇപ്പോൾ തന്റെ ലോകം  5മക്കളാണ് എന്ന്  അനു തുറന്ന് പറയുകയാണ്. 

പൂച്ചകളുടെ പ്രധാന വിഹാരകേന്ദ്രമായി അനുവിന്റെ വീടാകെ  മാറിയിരിക്കുകയാണ്.  പൂച്ചപ്രേമം കടുത്തതോടെ പൂച്ചാണ്ടിയാക്കിയിരിക്കുകയാണ് അനുവിനെ   സുഹൃത്തുക്കൾ. പൂച്ച ആന്റി ലോപിച്ചാണ് പൂച്ചാണ്ടിയിലേക്കെത്തിയത്.  ആദ്യം അനുവിന് അരികിലേക്ക് എത്തിയത് ചൗദി ഇനത്തിൽപ്പെട്ട സിംബയായിരുന്നു. പണ്ടേ തന്നെ പട്ടിയും പൂച്ചയുമൊക്കെ  തന്റെ ഇഷ്ടക്കാരാണെന്നും സമയക്കുറവ് കാരണം ഒന്നിനേയും വളർത്താനായില്ലെന്നും അനു ഇപ്പോൾ തുറന്ന് പറയുകയാണ്. 

 പൂച്ചകളെ വളർത്തുന്നതിനായി താൻ മാത്രമല്ല സുഹൃത്തും ഒപ്പമുണ്ടെന്നും അനു പറയുന്നു.  അദ്ദേഹത്തിന് കൃത്യമായ ധാരണ പൂച്ചകളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിനെക്കുറിച്ചുമെല്ലാം ഉണ്ട്.  5 പൂച്ചകളാണ്.  തിരുവനന്തപുരത്തെ വീട്ടിലിപ്പോൾ ഉള്ളത്. 

 

Read more topics: # Anu joseph words about her cats
Anu joseph words about her cats

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക