Latest News

എയ്ഞ്ചലും അവളുടെ മിസ്റ്റര്‍ ജെയും ഭയപ്പെടുന്നയാൾ ഞാനാണ്; ഒരുപാട് സത്യങ്ങൾ എനിക്ക് അറിയാം; തുറന്ന് പറഞ്ഞ് അജയ്

Malayalilife
എയ്ഞ്ചലും അവളുടെ മിസ്റ്റര്‍ ജെയും ഭയപ്പെടുന്നയാൾ ഞാനാണ്; ഒരുപാട് സത്യങ്ങൾ എനിക്ക് അറിയാം; തുറന്ന് പറഞ്ഞ് അജയ്

പ്രേക്ഷകരുടെ എല്ലാം ആവേശത്തോടെ പിടിച്ചിരുത്തി ഒരു ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് ജൈത്രയാത്ര തുടർന്നിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുകയാണ്.  സംഭവബഹുലമായ ടാസ്കുകളും നാടകീയ സംഭവങ്ങളുമാണ് ഹൗസിൽ  നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്ക് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു മോഡല്‍ കൂടിയായ ഏഞ്ചല്‍ തോമസ്. എന്നാൽ അധിക നാളുകൾ താരത്തിന് ആ വീട്ടിൽ പിടിച്ചു നില്ക്കാൻ സാധിച്ചിരുന്നില്ല. എയ്ഞ്ചലിന് വീട്ടിലേക്കുള്ള വഴി  ആദ്യമായി എലിമിനേഷനില്‍ വന്നപ്പോല്‍ തന്നെ തുറന്ന് കൊടുക്കുകയും ചെയ്തു. ഹൗസിൽ ഉള്ളവർക്കും പ്രേക്ഷകർക്കും കുറെ മനോഹരമായ നിമിഷങ്ങൾ നൽകി കൊണ്ടാണ് താരം ബിഗ് ബോസ്സിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

 എയ്ഞ്ചല്‍ പ്രധാനമായും അഡോണിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് പ്രേക്ഷകർക്ക് ഇടയിൽ  ശ്രദ്ധ നേടിയത്. എന്നാൽ  ഇരുവര്‍ക്കുമടിയില്‍ തമാശ രൂപേണ  ആരംഭിച്ച പ്രണയം  പിന്നീട് ദൃഢമായി മാറുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ആകട്ടെ   ഇത് എയ്ഞ്ചല്‍ പ്രയോഗിച്ച ലവ് സ്ട്രാറ്റജിയായിരുന്നുവെന്നും ഇത് തന്നെയാണ് താരത്തിന് വിനയായതെന്നും  അഭിപ്രായപെടുകയാണ്. എന്നാൽ ഹൗസ് വിട്ട് പോകും മുൻപ്  ബിഗ് ബോസ് വീട്ടിനുള്ളില്‍ ചില വെളിപ്പെടുത്തലുകളും എയ്ഞ്ചല്‍ നടത്തിയിരുന്നു.  തനിക്ക് എട്ടിന്റെ പണി വൈല്‍ഡ് കാര്‍ഡിലൂടെ ഒരാള്‍ വന്നാല്‍ കിട്ടുമെന്നായിരുന്നു എയ്ഞ്ചല്‍ പറഞ്ഞത്.  അയാള്‍ക്ക് തന്നെ കുറിച്ച് എല്ലാം അറിയാം. തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും താന്‍ നിരസിക്കുകയായിരുന്നുവെന്നും അയാള്‍ വന്നാല്‍ തനിക്ക് പണികിട്ടുമെന്നുമായിരുന്നു എയ്ഞ്ചല്‍  ഹൗസിലെ അംഗങ്ങളോട് വെളിപ്പെടുത്തിയത്. ഇത് കൂടാതെ പലപ്പോഴായി ബിഗ് ബോസ് വീട്ടില്‍ എയ്ഞ്ചല്‍ പറഞ്ഞ പേരാണ് മിസ്റ്റര്‍ ജെ.  എന്നാൽ ഇത് ആരായിരുന്നു എന്ന് മാത്രം താരം തുറന്ന് പറഞ്ഞിരുന്നില്ല. പ്രേക്ഷകര്‍ എയ്ഞ്ചലിന്റെ കാമുകനാണോ എന്നാണ്  ചോദ്യമുയർത്തുന്നതും.  മിസ്റ്റര്‍ ജെ എന്നത് നടനും മോഡലുമായ അജയ് പോള്‍ ആണോ സംശയം സോഷ്യല്‍ മീഡിയ ഉയർത്തുന്നത്.


അതേസമയം സോഷ്യൽ മീഡിയയിൽ അജയ് നടത്തിയൊരു പരാമര്‍ശം ആണ് ശ്രദ്ധ നേടുന്നത്. അജയ് പങ്കുവച്ച എയ്ഞ്ചലിനൊപ്പമുള്ള ചിത്രത്തിന് ലഭിച്ചൊരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.  സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് നേരെ എയ്ഞ്ചല്‍ പറഞ്ഞ എക്‌സ് ബോയ്ഫ്രണ്ട് ചേട്ടന്‍ ആണോ എന്നായിരുന്നു കമന്റുകൾ ഉയരുന്നത്. ഇതിന് അജയ്  അല്ല എന്നുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. അവളും അവളുടെ മിസ്റ്റര്‍ ജെയും ഭയപ്പെടുന്നയാളാണ് ഞാന്‍. കാരണം എനിക്ക് ഒരുപാട് സത്യങ്ങളറിയാം എന്നായിരുന്നു പ്രതികരണം. എന്നാൽ ഇപ്പോൾ ഇത്  സോഷ്യല്‍ മീഡിയയില്‍ ഏറെ  ചര്‍ച്ച ചെയ്യപ്പെടുക.

 

 

Read more topics: # Ajay S Paul,# Angel Thomas,# bigg boss
Ajay S Paul words about Angel Thomas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക