ബാല്യകാലത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്. സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പ്രസിദ്ധമായിരുന്നു സീരിയലിലൂടെയാണ് ഈ നടി ഏറെ പ്രേക്ഷകശ്രേദ്ധ നേടിയത്. നല്ലൊരു നർത്തകിയും കൂടിയായ നടി, ബാല്യകാലത്തിൽ തന്നെ ചില സിനിമകളിലും വേഷം ചെയ്യാനായി സാധിച്ചിട്ടുണ്ട്. മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലുമുള്ള ചിത്രങ്ങൾ നിരവധി നടി ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. ഇതിനോടകം തന്നെ പല ഫാൻസ് പേജുകളും ഈ സീരിയലിലെ പല കഥാപാത്രങ്ങൾക്കുമുണ്ട്. എന്നാൽ ഇപ്പോൾ സ്‌കൂളില്‍ പഠിച്ച കാലത്തെ രസകരമായ അനുഭവങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അനിയനെ ഉപദ്രവിച്ച കുട്ടിയുടെ കരണത്തടിച്ചതടക്കം ശ്രുതി വെളിപ്പെടുത്തി.
‘എന്റെ അനിയനാണെന്റെ ദൗര്‍ബല്യം. അവന്‍ കരയുന്നതു കാണാന്‍ എനിക്ക് തീരെയിഷ്ടമല്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ അനിയനെ തല്ലി. ആ പയ്യനെ ചെന്നു കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നത്, ഇനി അങ്ങനെ ചെയ്യരുതെന്നൊക്കെ ഉപദേശിച്ച് ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് ഞാന്‍ മടങ്ങി.’
‘പിറ്റേന്ന് ക്ലാസിലിരുന്നപ്പോള്‍ അനിയന്റെ കൂട്ടുകാരായ ഒരു സംഘം കുട്ടികള്‍ വന്ന്, അനിയനെ ആ പയ്യന്‍ വന്ന് വീണ്ടും തല്ലുന്നുവെന്നു പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാര്യമന്വേഷിക്കാന്‍ ചെന്ന എന്നോട് ‘ഞാന്‍ തല്ലും നീ വീട്ടില്‍ക്കൊണ്ടു പോയി കേസുകൊടുക്ക്’ എന്നൊക്കെയുള്ള മട്ടില്‍ പ്രകോപനപരമായി അവന്‍ സംസാരിച്ചു.’
‘അനിയനെ തല്ലിയതിന്റെയും എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു. എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു. അവന്റെ അച്ഛനമ്മമാര്‍ അഭിഭാഷകരാണെന്ന കാര്യമൊന്നും അപ്പോഴെനിക്കറിയില്ലായിരുന്നു.
‘ആ കുട്ടിയുടെ മാതാപിതാക്കള്‍ അതിന്റെ പേരില്‍ ബഹളമൊക്കെയുണ്ടാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് എന്നെ വിളിപ്പിക്കുകയൊക്കെച്ചെയ്തു. ആ സംഭവം വലിയ പ്രശ്‌നമായതോടെ സീനിയേഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ എന്നെ ഗുണ്ടയെന്നാണ് വിളിച്ചത്. അന്ന് ഞാന്‍ തല്ലുകൊടുത്ത ആ കുട്ടി ഇന്ന് ഞങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്’ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.