മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശൈലജ. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകൾ കൂടിയാണ് താരം. വൈകിയാണ് അഭിനയ രംഗത്ത് എത്തിയെങ്കിലും അഭിനയം നല്‍കുന്ന സന്തോഷത്തില്‍ താന്‍ സംതൃപ്തയാണെന്നാണ് എന്ന് തുറന്ന് പറയുകയാണ് ശൈലജ ഇപ്പോൾ. താരത്തിന്റെ അരങ്ങേറ്റം അന്ന കരീന എന്ന പരമ്പരയിലൂടെയാണ്. പിന്നീട് അമ്മയറിയാതെ, പ്രണയ വര്‍ണങ്ങള്‍, തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ടിലും അഭിനയിച്ചു. എന്നാൽ ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ,
അച്ഛന്റെ മകള്‍ എന്ന ധൈര്യം പോലെ നിനക്ക് എന്ന നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്റെ വാക്കുകളാണ് അഭിനയത്തിലേക്ക് വരാനുള്ള കരുത്ത് പകര്‍ന്നത്. അഭിനയ രംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും ഇല്ലായിരുന്നു. കുടുംബ ജീവിതവും ജോലിയും നന്നായി കൊണ്ട് പോകാനുള്ള അന്തരീക്ഷം വേണമെന്ന ആഗ്രേഹമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. ഒന്ന് സ്വസ്ഥമായി അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കില്‍ ഒരു സിനിമ കാണാനോ പറ്റാത്ത അത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസില്‍. അച്ഛനും ചേട്ടന്‍ സായ് കുമാറും ചേച്ചി ശോഭ മോഹനും ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താല്‍പര്യമില്ലായിരുന്നു.
അച്ഛനും അമ്മയക്കും ചേട്ടനും പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് താല്‍പര്യമില്ലായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് നായികയാകാന്‍ വിളിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ തന്നെ ജോലിയും കിട്ടി. പിന്നാലെയായിരുന്നു കല്യാണം. പതിനെട്ട് വര്‍ഷം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് ജോലി ചെയ്തു. ഒരുപാട് മനുഷ്യരെ സേവിക്കാന്‍ പറ്റുക, നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യുക, അതെല്ലാമായിരുന്നു എന്റെ സന്തോഷം. പിന്നീട് നടുവേദനയുടെ ചികിത്സയ്ക്കായി നീണ്ട അവധി എടുക്കേണ്ടി വന്നു. ആ സമയത്തായിരുന്നു കൊവിഡ് വരുന്നത്. പിന്നെ ജോലിയിലേക്ക് തിരിച്ചു പോയില്ല. ഈ സമയത്തായിരന്നു സീരിയലിലേക്ക് അതിഥി വേഷം ചെയ്യാമോ എന്ന് സന്ധ്യ ചേച്ചി ചോദിക്കുന്നത്.
ആദ്യത്തെ സീരിയല്‍ കണ്ട് സഹോദരിമാര്‍ എല്ലാവരും അഭിപ്രായം പറഞ്ഞു. മെച്ചപ്പെടുത്തേണ്ട ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംസാരിക്കുമ്പോള്‍ ഒരു ചുണ്ടുപിടുത്തമുണ്ടെന്നും ഇടയ്ക്ക് ഇടയ്ക്ക് താഴോട്ട് നോക്കുന്നുണ്ടന്നെല്ലാം പറഞ്ഞു തന്നു. അതേസമയം ആദ്യത്തേതില്‍ നിന്നും ഇപ്പോള്‍ നല്ല മികവുണ്ടെന്നാണ് എല്ലാവരുടേയും അഭിപ്രായം.. അച്ഛന്റേയും സഹോദരങ്ങളുടേയും പേര് ഞാനായിട്ട് കളയുമോ, അവര്‍ക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നു. സായിയും ശോഭേച്ചിയും ഒരുപാട് അനുഭവ സമ്പത്തുള്ളവരാണ്. അവര്‍ നല്ലത് പറയുമ്പോള്‍ സന്തോഷമാണ്.