മലയാളിയുടെ മനസ്സിൽ കോമഡിയിലൂടെ ഇടം പിടിച്ച താരമാണ് രശ്മി അനിൽ.വിവിധ ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്ക്കുന്ന താരം കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് നിറഞ്ഞ ചിരിയോടെ മാത്രമല്ലാതെ താരത്തെ ആരും കണ്ടിട്ടില്ല ഇതുവരെ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. അടുത്തിടെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെ കുറിച്ച് പറഞ്ഞ് നടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ ഒരാൾ അശ്ലീല സംസാരം കമൻ്റിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇയാളെ പരസ്യമായി തുറന്ന് കാട്ടി നടി രംഗത്ത് വരികയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരിക്കുകയാണ് രശ്മി അനിൽ. ഇയാൾ മദ്യാസക്തിയിൽ ചെയ്തു പോയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും ശ്യാം എന്ന പ്രതി രശ്മിയോടും സുഹൃത്തുക്കളോടും ആവർത്തിച്ചു പറഞ്ഞു. രശ്മി ഇത് ഫേസ്ബുക്കിൽ ലൈവായി എല്ലാവരെയും കാണിക്കുകയും ചെയ്തിരുന്നു.നിരവധി പേരാണ് നടിയെ പ്രശംസിച്ച് കമൻ്റുകളെഴുതിയിരിക്കുന്നത്. ഇനിയും ശ്യാം മദ്യം കഴിക്കില്ലെന്നും മാനസികമായി തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു അത് ചെയ്തതെന്ന് പറഞ്ഞുവെന്നും രശ്മി പറയുനനു. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും മാപ്പ് നൽകണമെന്നും അയാൾ ലൈവിലെത്തി പറയുന്നുണ്ട്. അമ്മയും മക്കളുമായി സ്റ്റേഷനിലെത്തിയാണ് ഓട്ടോ ഡ്രൈവറായ ശ്യാം മാപ്പപേക്ഷിച്ചത്.
ഭാര്യ കൂടെ ഇല്ല, പിണക്കത്തിലാണ് മാറി നിൽക്കുന്നതിൻ്റെ മനപ്രയാസവുമുണ്ട്. അങ്ങനെയാണ് തനിക്ക് മദ്യപാനം കൂടിയതെന്നും അതിൻ്റെ ലഹരിയിൽ നിന്നപ്പോൾ അറിയാതെ ചെയ്തുപോയതാണെന്നും ശ്യാം പറഞ്ഞു.