നിറവയറിൽ കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തി നടി ലത സംഗരാജു; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
 നിറവയറിൽ കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തി നടി ലത സംഗരാജു; ചിത്രങ്ങൾ വൈറൽ

റെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍. പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് നടി ലത സംഗരാജുവാണ്. അന്യഭാഷാ നടിയാണെങ്കിലും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ലതയെ സ്വീകരിച്ചത്. മികച്ച അവസാനമായിരുന്നു നീലക്കുയില്‍ സീരിയലിനു. സീരിയലിനു ശേഷവും ഇതിലെ അഭിനേതാക്കള്‍ സീരിയലില്‍ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ നിരവയറുമായി ക്ഷേത്ര ദർശനം നടത്തുന്ന ലതയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്.

 ലത സമൂഹമാധ്യമങ്ങളിലൂടെ ഗര്‍ഭകാലത്ത് ചില യാത്രകള്‍ നടത്തിയതിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ലതയും ഭര്‍ത്താവും കുടുംബാംഗങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തില്‍ ഉണ്ട്.  ലത പങ്കുവെച്ചിരിക്കുന്നത് പലയിടങ്ങളിലായി നടത്തിയ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രമാണ്. നടി ചിത്രങ്ങളിൽ സമാധാനമുള്ള ഇടങ്ങള്‍ എന്ന ക്യാപ്ഷനില്‍ ആണ് നൽകിയിരിക്കുന്നത്.

 ജൂണ്‍ 14ന് ആയിരുന്നു നീണ്ട കാലത്തെ സൗഹൃദത്തിന് ഒടുവില്‍ ലതയും സൂര്യനും വിവാഹിതര്‍ ആയത്.  ചടങ്ങ് തമിഴ്‌നാട്ടില്‍ ഹിന്ദു ആചാര പ്രകാരം വളരെ ലളിതമായാണ് നടന്നിരുന്നത്. നടി അഭിനയത്തില്‍ നിന്നും വിവാഹത്തോട് അനുബന്ധിച്ച്  ഇടവേള എടുത്തിരുന്നു. അധികം വൈകാതെ ഗര്‍ഭിണി ആയതോടെ വീട്ടില്‍ തന്നെയാണ്  ഇപ്പോൾ ലത.

Read more topics: # Actress latha sangaraju,# new pics
Actress latha sangaraju new pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES