മിനിസ്‌ക്രീന്‍ പരമ്പരകളില്‍ മുന്‍പന്തിയില്‍ നിന്ന, ആരാധക ലക്ഷങ്ങളെ സ്വന്തമാക്കിയ സീരിയലാണ് കൂടെവിടെ. നിരവധി ആരാധകരായിരുന്നു പരമ്പരയ്ക്കുണ്ടായിരുന്നത്. റേറ്റിംഗിലും മുന്നില്‍ നിന്ന പരമ്പര അവസാനിച്ചിട്ട് കാലമേറെയായെങ്കിലും ഇന്നും അതിലെ താരങ്ങളെ പ്രേക്ഷകര്‍ മറന്നിട്ടില്ല. അക്കൂട്ടത്തില്‍ ജനശ്രദ്ധ നേടിയ താരമാണ് റാണിയമ്മയായി എത്തിയ നിഷാ മാത്യു. ആദ്യം പരമ്പരയില്‍ വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പരമ്പര അവസാനിക്കാറായപ്പോഴേക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയായിരുന്നു റാണിയമ്മയുടെ പോക്ക്. ഇപ്പോഴിതാ, പരമ്പര അവസാനിച്ച ശേഷവും സിനിമകളുമായി നിറഞ്ഞു നിന്ന നിഷ ഇപ്പോള്‍ ബിസിനസുകളുമായി പാറിപ്പറന്നു നടക്കുകയാണ്. 15 വര്‍ഷത്തോളമായി സിനിമാ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന നിഷ ഇപ്പോള്‍ ഒരു വമ്പന്‍ ബിസിനസുകാരിയായി തിളങ്ങുകയാണ്.
ബിസിനസിന്റെ ഭാഗമായി ഇപ്പോള്‍ ലണ്ടനിലാണ് നടിയുള്ളത്. ബാംഗ്ലൂരും കൊച്ചിയും ലണ്ടനും ഒക്കെയായി മാറിമാറി സഞ്ചരിക്കുന്ന നിഷയ്ക്ക് ലണ്ടനില്‍ ഒരു വലിയ ബിസിനസ് ശ്യംഖല തന്നെയുണ്ട്. ഭൂരിഭാഗവും അവിടെയായിരിക്കുന്ന നിഷ വല്ലപ്പോഴുമാണ്് ബിസിനസ് ആവശ്യങ്ങള്‍ക്കും അല്ലാതെയുമായി നാട്ടിലേക്കും ബാംഗ്ലൂരിലേക്കും എല്ലാം എത്തുന്നത്. നാട്ടില്‍ കോഴിക്കോട് സ്വദേശിനിയായ നിഷ പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്.
കോളേജ് പഠനകാലത്തുണ്ടായ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. ഡിഗ്രി കഴിഞ്ഞ ഉടന്‍ ജെറ്റ് എയര്‍വെയ്സില്‍ ജോലി കിട്ടിയിരുന്നു. അന്ന് ഒരു ജോലി വേണം എന്ന ആഗ്രഹം ആ ജോലിയിലേക്ക് എത്തിക്കുകയായിരുന്നു. ആ ജോലിയാണ് ലോകവും ജീവിതവും എല്ലാം പഠിപ്പിച്ചത്. അബുദാബി, ദുബായ് എയര്‍പോര്‍ട്ടുകളിലായിരുന്നു നിഷ ജോലി ചെയ്തിരുന്നത്. 21ാം വയസിലായിരുന്നു പ്രണയ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം നടത്തിയത്.
എന്നാല്‍ പിന്നാലെ തന്നെ വിവാഹബന്ധം തകര്‍ച്ചയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് അന്നു മുതല്‍ ഇന്നു വരെ സിംഗിള്‍ മദറായിട്ടാണ് നിഷാ മാത്യുവിന്റെ ജീവിതം. തുടര്‍ന്ന് ദുബായില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടായിരുന്ന നിഷ ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നിഷയെത്തിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു.
എന്നാല്‍ അഭിനയത്തേക്കാളേറെ നിഷാ മാത്യുവിനെ ആരാധകര്‍ തിരിച്ചറിഞ്ഞത് റാണിയമ്മയിലൂടെയാണ്. ഇന്ന് പ്രൊഡക്ഷന്‍ കമ്പനിയും അഡ്വര്‍ടൈസിംഗ് ഏജന്‍സിയും ഒക്കെയായി വളരെയധികം തിരക്കിലാണ് നിഷാ മാത്യു. ഈ വര്‍ഷമാണ് ലണ്ടനില്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സി തുടങ്ങിയത്. ഇതോടെ ബിസിനസ് ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള യാത്രകളുടെ തിരക്കുകള്‍ കൂടി മാനേജ് ചെയ്താണ് അഭിനയിക്കുന്നത്. അതേസമയം, ഈ തിരക്കുകള്‍ക്കിടയിലും ഏഷ്യാനെറ്റിലെ പുതിയ സീരിയലാണ് ഹാപ്പി കപ്പിള്‍സിലും നടി അഭിനയിക്കുന്നുണ്ട്.