അമല എന്ന സീരിയൽ ഒരു പ്രേക്ഷകരും മറന്ന് പോകാൻ സാധ്യതയില്ല. അത്രമാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലും കഥാപാത്രവുമാണ് അമല. വരദ ആണ് അമല ആയിട്ട് സീരിയലിൽ അഭിനയിച്ചത്. ഇതോടെ വരദയ്ക്ക് പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേക സ്ഥാനമാണ് ലഭിച്ചത്. ജിഷിൻ മോഹനെയാണ് വരദ വിവാഹം കഴിച്ചത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. അമല എന്ന സീരിയലിൽ ഇരുവരും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്.
ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവവുമാണ്. ഇവരുടെ പല ആരാധകരും ഇവരുടെ പിന്നാലെ തന്നെയാണ് ഇപ്പോൾ. രസകരമായ പല പോസ്റ്റുകളും വീഡിയോകളും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. ഈ പോസ്റ്റുകൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ച് എടുക്കാറുമുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാകുന്നത് വരദ പങ്കുവെച്ച് ഒരു ചിത്രമാണ്. ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ഞാൻ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്നായിരുന്നു വരദ കുറിച്ചത്. എയർപോർട്ട് പശ്ചാത്തലത്തിലായിരുന്നു ആ ചിത്രം എടുത്തത്. ഒരു മാസ്ക് പോലും ധരിക്കാതെ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്നായിരുന്നു പ്രേക്ഷകർ കൂടുതൽ ചോദിച്ച ചോദ്യം.
രസകരമായ കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. എയർപോർട്ട് ഇല്ലാതെ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചില പ്രേക്ഷകർ ചോദിക്കുമ്പോൾ വെറുതെ പറ്റിക്കാൻ ആയി ഒരു ഉടായിപ്പ് നമ്പറുകളുമായി വന്നതാണല്ലേ എന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. ജിഷിനും ഇതുപോലെ പ്രേക്ഷകരെ പറ്റിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇടാറുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ വരദ ഇപ്പോൾ ജിഷിന് പഠിക്കുകയാണോ എന്നതാണ് കൂടുതൽപേരും ചോദിക്കുന്നത്. എന്തായാലും ഇതൊരു പഴയ ചിത്രം ആയതു കൊണ്ട് തന്നെയാണ് മാസ്ക് ഇടാത്തതെന്ന് നടി വ്യക്തമാക്കുന്നുണ്ട്. അടിക്കുറിപ്പ് വീണ്ടും ശ്രദ്ധിച്ചപ്പോഴാണ് പല പ്രേക്ഷകർക്കും ഇതൊരു പഴയ ചിത്രം ആണെന്ന് മനസ്സിലാക്കാൻ സാധിച്ചത്.