പേരക്കുട്ടികൾക്കൊപ്പം കളികളിൽ മുഴുകി നിഷാ സാരംഗ്; വീഡിയോ വൈറൽ

Malayalilife
പേരക്കുട്ടികൾക്കൊപ്പം കളികളിൽ മുഴുകി നിഷാ സാരംഗ്; വീഡിയോ വൈറൽ

ഫ്ലാവെഴ്സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം ഇപ്പോൾ പേരക്കുട്ടികൾക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. 

ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. താരമിപ്പോൾ  ഇന്‍സ്റ്റഗ്രാം പങ്കുവെച്ച പുതിയൊരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  പാര്‍ക്കില്‍ പേരക്കുട്ടിക്ക്  ഒപ്പം  കളിക്കുന്നതിന്റെ ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.  വീഡിയോയില്‍ നിഷാ സാരംഗിന്റെ കൊച്ചുമകനെ ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പാട്ടിനൊപ്പമാണ് കാണിക്കുന്നത്.

അതേസമയം  നിഷാ സാംരംഗ് ഉപ്പും മുളകിന് പുറമെ ഉണ്ണി മുകുന്ദന്റെ എറ്റവും പുതിയ ചിത്രമായ മേപ്പടിയാനിലും അഭിനയിക്കുന്നുണ്ട്. അടുത്തിടെ  നിഷാ സമൂഹമാധ്യമങ്ങളിൽ മേപ്പടിയാന്‍ ലൊക്കേഷനില്‍ നിന്നും ഉപ്പുംമുളകും താരങ്ങള്‍ക്കൊപ്പം എടുത്ത ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ചിത്രങ്ങളില്‍ നടിക്കൊപ്പം ഉപ്പും മുളകും താരം മനോഹരി ജോയും, കോട്ടയം രമേഷിനെയുമാണ് കാണാൻ സാധിച്ചത്.

Actress Nisha sarang new instagram story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES