Latest News

മൈ സ്വീറ്റ് മമ്മി ആന്‍ഡ് മീ ടിക്ടോക്ക്; അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി നടി അര്‍ച്ചന സുശീലൻ

Malayalilife
  മൈ സ്വീറ്റ് മമ്മി ആന്‍ഡ് മീ ടിക്ടോക്ക്; അമ്മയ്ക്ക് ഒപ്പമുള്ള  വീഡിയോയുമായി നടി അര്‍ച്ചന സുശീലൻ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. എന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടോയിരുന്നു. ബിഗ്‌ബോസ് സീസണ്‍ ടൂ എത്തിയപ്പോള്‍ ഷോയിലെ മത്സരാര്‍ത്ഥികളില്‍ ചിലര്‍ക്കെതിരെ ദിയ സനയ്‌ക്കൊപ്പം ഫേസ്ബുക്ക് ലൈവിലെത്തുകയും ചെയ്തിരുന്നു. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. എന്നാല്‍ ലോക്ഡൗണില്‍ വീട്ടില്‍ തന്നെ ഇരിക്കുമ്പോഴും ആ കാര്യത്തില്‍ ഇളവൊന്നും തരം വരുത്തിയിട്ടില്ല. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ബിഗ് ബോസില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അര്‍ച്ചനയെ പരിചയപ്പെടുത്തുന്ന രംഗങ്ങള്‍ അമ്മയുമൊത്ത് അഭിനയിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൈ സ്വീറ്റ് മമ്മി ആന്‍ഡ് മീ ടിക്ടോക്ക് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുമൊത്ത് ബിഗ്‌ബോസ് ഹൗസിലെ മോഹന്‍ലാലുമൊത്തുള്ള സീന്‍ ടിക്ടോക്ക് വീഡിയോയായിട്ടാണ് താരം ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് രണ്ടുപേരും വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വീഡിയോ ചെയ്യുമ്പോള്‍ അര്‍ച്ചനയുടെ തൊട്ടടുത്തായി വീട്ടിലെ വളര്‍ത്തു നായയെയും കാണാം.അമ്മയുമൊത്തുള്ള വീഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയായിരുന്നു. വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. പ്ലീസ് ഇങ്ങനെ ചിരിപ്പിക്കരുത് ഒരു മര്യാദയൊക്കെ വേണ്ടേയെന്നാണ് ഒരു ആരാധകന്‍ താരത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ലൗ റിയാക്ഷനുകളും സമൈലികളുമൊക്കെയായി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്തായാലു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരിക്കുകയാണ്.

ലോക്ഡൗണില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന എത്താറുണ്ട്. മുമ്പും താരം തന്റെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. പാതിമലയാളിയും പാതി നേപ്പാളിയുമായ അര്‍ച്ചനയ്ക്ക് അഹങ്കാരി എന്ന ഇമേജ് ഉണ്ടെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇന്നും അര്‍ച്ചനെ സ്‌നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പലപ്പോഴായി താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടിയ സപ്പോര്‍ട്ട്. അമ്മ നേപ്പാളിയാണെങ്കിലും അച്ഛന്റെ നാടായ കേരളത്തില്‍ തന്നെയാണ് താരത്തിന്റെ താമസമൊക്കെ.

 
 
 
 
 
 
 
 
 
 
 
 
 
 

My Sweet Mom and Me .... tiktok

Actress Archana susheelan new video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക