Latest News

കുടുംബവിളക്കിൽ നിന്നും പിന്മാറിയോ; മറുപടിയുമായി പ്രേക്ഷകരുടെ പ്രിയ നടി അമൃത നായര്‍

Malayalilife
കുടുംബവിളക്കിൽ നിന്നും പിന്മാറിയോ; മറുപടിയുമായി പ്രേക്ഷകരുടെ പ്രിയ നടി അമൃത നായര്‍

 

കുടുംബവിളക്ക് എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് അമൃത നായര്‍. ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം ശീതളായി നടി മാറിയത്. ശീതള്‍ എന്ന കഥാപാത്രത്തിനായി വലിയ തരത്തിലുള്ള മേക്കോവര്‍ തന്നെ അമൃത നായര്‍ നടത്തിയിരുന്നു. പാര്‍വതി വിജയ് പരമ്പരയില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് അമൃത നായര്‍ ശീതളായി എത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയത് എങ്കിലും ഇപ്പോള്‍ ശീതളായി മിന്നി തിളങ്ങുകയാണ് അമൃത നായര്‍. ഇതിനിടയിലാണ് പ്രേക്ഷകര്‍ക്ക് നിരാശ നല്‍കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞദിവസം മുതല്‍ പ്രചരിച്ചത്. ഇതിനുള്ള മറുപടി നല്‍കുകയാണ് അമൃത നായര്‍.

നടി മൃദുല വിജയുടെ സഹോദരി പാര്‍വതി വിജയ് ആയിരുന്നു ശീതളിനെ ആദ്യം അവതരിപ്പിച്ചുകൊണ്ടിരുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുപോയ പാര്‍വതി അമൃതയുടെ സുഹൃത്ത് കൂടിയാണ്. സ്റ്റാര്‍മാജിക്കില്‍ അമൃത നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് കുടുംബവിളക്കില്‍ നിന്നുള്ള ക്ഷണം അമൃതയെ തേടിയെത്തിയത്.

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തില്‍ നിന്നുമാണ് താന്‍ ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തിയത് എന്ന് അമൃത നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. 'അമൃത നായര്‍ നോര്‍മല്‍ അമൃത ആയി ഇരുന്നപ്പോള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ നിരവധി പേരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ കൊള്ളില്ല, കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്', എന്നും അമൃത പറഞ്ഞിരുന്നു.

ഇനി ശീതളായി അമൃത നായര്‍ എത്തില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ നടി നല്‍കിയത്. താരത്തോടും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. 'ഞാനോ എപ്പോ, എന്നെ പറഞ്ഞുവിട്ടാലും പോകില്ല', എന്ന മറുപടിയാണ് അമൃത ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയത്.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അമൃത ശീതളായി എത്തിയത്. ' ശീതള്‍ ആയി എത്തിയ ശേഷം ലഭിക്കുന്ന അംഗീകാരത്തിനു പ്രേക്ഷകരോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്ന് അറിയില്ല. അതിനുള്ള വാക്കുകള്‍ കിട്ടുന്നില്ല. മാസ്‌ക്ക് ഇട്ടു പുറത്തുപോയാല്‍ പോലും ആളുകള്‍ തിരിച്ചറിയും. ഇടക്ക് നമ്മള്‍ക്ക് കോവിഡ് ടെസ്റ്റ് ഉണ്ട്. അതിനായി ഹോസ്പിറ്റലില്‍ പോയാല്‍ ഡോക്ടര്‍മാരും നഴ്സുമാരും വരെ തിരിച്ചറിയുന്നുണ്ട്. ശീതള്‍ എന്ന് അവര്‍ എന്നെ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ ആകുന്നില്ല', എന്നും അടുത്തിടെ ശീതള്‍ പറഞ്ഞിരുന്നു.

Actress Amrutha nair statement goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES