Latest News

അമ്പമ്പോ ഇതെന്തൊരു മാറ്റം; കുടുംബവിളക്കിലെ ശീതളിന്റെ പഴയ ഫോട്ടോ കണ്ടു ഞെട്ടി ആരാധകര്‍; ആറു വര്‍ഷം മുമ്പത്തെ ഫോട്ടോ പങ്കുവച്ച് അമൃത നായര്‍

Malayalilife
അമ്പമ്പോ ഇതെന്തൊരു മാറ്റം; കുടുംബവിളക്കിലെ ശീതളിന്റെ പഴയ ഫോട്ടോ കണ്ടു ഞെട്ടി ആരാധകര്‍; ആറു വര്‍ഷം മുമ്പത്തെ ഫോട്ടോ പങ്കുവച്ച് അമൃത നായര്‍

റേറ്റിങ്ങില്‍ ഏറ്റവും മുന്നില്‍ തന്നെ തുടരുന്ന കുടുംബവിളക്ക് സീരിയല്‍ സംഭവബഹുലമായ നിമിഷങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് ഇപ്പോള്‍. സിദ്ദാര്‍ഥ്-വേദിക വിവാഹത്തിന് ശേഷം ഇപ്പോള്‍ ശീതളിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ശീതളിന്റെ സുഹൃത്തായിരുന്ന ജിതിന്‍ എന്ന പയ്യന്‍ നടത്തിയ വിവാഹഭ്യര്‍ഥന വിവാഹത്തിലേക്ക് അടുക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിലെ പ്രധാന സംഭവം.

'സുമിത്ര' എന്ന വീട്ടമ്മയെ മുന്‍നിര്‍ത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാര്‍ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ ശീതളായെത്തുന്നത്. ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോള്‍ അത് മാറിയിട്ടുണ്ട്.

ഈ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അമൃത നായര്‍ സ്വന്തം പേരിനെക്കാള്‍ ശീതള്‍ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോള്‍ കൂടുതല്‍ അറിയപ്പെടുന്നത്. അതെ പോലെ ഇന്ന് അമൃത മിനിസ്‌ക്രീന്‍ ആസ്വാദകരുടെ പ്രിയപ്പെട്ട മകള്‍ കൂടിയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിറവയറുമായി നില്‍ക്കുന്ന ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ഏറെ വൈറലായിരുന്നു. ഒപ്പം നടന്‍ സച്ചിന്‍ ആ വയറില്‍ കൈ പിടിച്ചിരിക്കുന്നതും ചിത്രത്തില്‍ ഉണ്ടായിരുന്നു. തൊട്ട് പിന്നാലെ ഇതെപ്പോള്‍ സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പഴയ ഒരു ചിത്രമാണ്. ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് അമൃത തന്നെയാണ്. 2015 കാലഘട്ടത്തിലെ ചിത്രമാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ''കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി. ലോക്ക് ഡൗണിന് നന്ദി. 2015 ലെ ഞാന്‍''... എന്ന് കുറിച്ചു കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തൊരു മാറ്റമാണിതെന്നു പറഞ്ഞു കൊണ്ട് ചിത്രത്തിനടിയില്‍ നിരവധി പേരാണ് കമന്റുകളായി എത്തിയിരിക്കുന്നത്.

കമന്റുമായി ആരാധകര്‍ക്കൊപ്പം സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഷിയാസ്, ശ്രീവിദ്യ, അവതാരകയായ വീണ മുകുന്ദന്‍ എന്നിവര്‍ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അമൃത തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഹോദരിയാണോ എന്നും ചോദിക്കുന്നുണ്ട്. അമൃത ഞെട്ടിച്ചുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

കഷ്ടപ്പാടുകളും യാതനകളും തരണം ചെയ്താണ് അമൃത ഇന്ന് കാണുന്ന ശീതളായി മാറിയത്. തന്റെ അടുത്ത വലിയ ലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു. അഭിനയ രംഗത്തേക്ക് വന്നപ്പോള്‍ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവെ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ ജീവിതം തീര്‍ന്നുവെന്നാണല്ലോ കരുതുതുന്നത്. ഇപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും വലിയ കാര്യമാണെന്നും നടി പറഞ്ഞിരുന്നു.

ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അമൃത അഭിനയത്തിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലെ ഓഡിഷന്‍ പരസ്യം കണ്ടാണ് അയച്ച് നോക്കുന്നത്. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് മുന്‍പ് അമൃത പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്ത് ശ്രദ്ദിക്കപ്പെട്ടിരുന്നു എങ്കിലും കുടുംബ വിളിക്കിലെ ശീതള്‍ ആയതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്.

Actress Amrutha nair old pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക