Latest News

ചക്കപ്പഴത്തില്‍ നിന്ന് പിന്മാറി നടന്‍; ഇനി ഉത്തമനായി തുടരാനില്ല; കാരണം വ്യക്തമാക്കി ശ്രീകുമാർ

Malayalilife
ചക്കപ്പഴത്തില്‍ നിന്ന് പിന്മാറി നടന്‍; ഇനി ഉത്തമനായി തുടരാനില്ല; കാരണം വ്യക്തമാക്കി ശ്രീകുമാർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജനപ്രിയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം. മറിമായത്തിലൂടെയും ഉപ്പും മുളകിലൂടെയും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത്. ഉപ്പും മുളകും പോലെ സോഷ്യല്‍ മീഡിയയിലും പരമ്പര ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല.

ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെയാണ്:

നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീകുമാര്‍ പരമ്പരയിലുണ്ടായിരുന്നില്ല. കഥ പ്രകാരം ഉത്തമന്‍ ആശയോടൊപ്പം ആശയുടെ വീട്ടിലാണുള്ളത്. അതേസമയം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോവുകയാണെന്ന വിവരം നേരത്തെ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. താരം ഉത്തമനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു നാളിതുവരെ ആരാധകര്‍. പക്ഷെ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പരമ്പരയില്‍ നിന്നും പ്രധാന താരമായ അശ്വതി ശ്രീകാന്ത് നേരത്തെ തന്നെ ഇടവേളയെടുത്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായാണ് അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നാലെയാണ് ശ്രീകുമാറും പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. ശ്രീകുമാര്‍ താന്‍ പിന്മാറുകയാണെന്ന് അറിയിച്ചതോടെ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.

 

Actor sreekumar words about chakkapazham serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES