Latest News

എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്; എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും; കുറിപ്പ് പങ്കുവച്ച് സാബുമോൻ

Malayalilife
എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്; എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും;  കുറിപ്പ് പങ്കുവച്ച് സാബുമോൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സാബുമോൻ. നിരവധി ചാനല്‍ പരിപാടികളിലൂടെയും ചില വിവാദങ്ങളിലൂടെയും എല്ലാം തന്നെ താരം ശ്രദ്ധ നേടിയിരുന്നു. എന്നാൽ  ഇപ്പോള്‍ സാബുവിന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളില്‍ എത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രം പറയുന്നുത് വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ കഥയാണ്. ഇപ്പോള്‍ സിനിമ കണ്ട ശേഷം നടനും അവതാരകനുമായ സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ആണ് വൈറലായി മാറുന്നത്.

തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോന്‍ കുറിച്ചിരിക്കുന്നത്. ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ എന്നാണ് സാബുമോന്റെ കുറിപ്പ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

 

Great Indian kitchen സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്ഭാഗത്ത് Sneha Bhaskaran എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ.

Posted by Sabumon Abdusamad on Wednesday, January 20, 2021


 

Actor sabumon note about the movie the great indian kitchen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക